അസം മുൻ ആഭ്യന്തര മന്ത്രിയുടെ മകൾ വീടിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു
text_fieldsഗുവാഹത്തി: അസം മുൻ ആഭ്യന്തര മന്ത്രി ഭൃഗു കുമാർ ഫുകാന്‍റെ മകൾ ഉപാസ ഫുകാൻ വീടിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു. ഗുവാഹത്തി ഖർഗുലിയിലെ രണ്ടുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് ഉപാസ താഴേക്ക് വീണത്.
കാൽവഴുതി വീണതാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ജി.എം.സി ആശുപത്രിയിലേക്ക് മാറ്റി. ഭൃഗു കുമാർ ഫുകാന്‍റെ ഏക മകളാണ് ഉപാസ.
ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു ഭൃഗു കുമാർ ഫുകാന്‍. 1985ൽ അസം ഗണപരിഷത്ത് സർക്കാറിൽ ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിച്ചു. 1985 മുതൽ മൂന്നു തവണ ജലുക്ബാരി മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചത്.
മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയോട് 2001ൽ ഫുകാന്‍ പരാജയപ്പെട്ടു. 2006 മാർച്ച് 20ന് ഫുകാന്‍ അസുഖത്തെ തുടർന്ന് മരണപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.