എൻ.ഡി.എ വിട്ട കുശ്വാഹ മഹാസഖ്യത്തിൽ ചേർന്നു
text_fieldsന്യൂഡൽഹി: എൻ.ഡി.എയിൽ നിന്നും രാജിവെച്ച മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള ആര്‍.എല്‍.എസ ്.പി കോൺഗ്രസ് നയിക്കുന്ന മഹാസഖ്യത്തിൽ ചേർന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് നേതാക്കള്‍ പങ്കെടുത്ത് സഖ്യം പ്രഖ്യാപിച്ചത്. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിന് പൂർണതയായി.
മുതിര്‍ ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിഹാറിലെ സഖ്യത്തിലേക്ക് ഉപേന്ദ്ര കുശ്വാഹയും ചേർന്നതിൽ സന്തോഷമറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ കുശ്വാഹ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ്, ആർ.ജെ.ഡി എന്നീ കക്ഷികള്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി കൂടിയായ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ശരത് യാദവിെൻറ ലോക് താന്ത്രിക് ജനതാദള്‍, കുശ്വാഹയുടെ ആർ.എൽ.എസ്.പി എന്നീ കക്ഷികള്‍ അടങ്ങുന്നതാണ് മഹാസഖ്യം.
ഡിസംബർ 10നാണ് കുശ്വാഹ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എൻ.ഡി.എയിൽ നിന്നും പിൻമാറുന്നതായി അറിയിച്ചത്. ആര്‍.എല്‍.എസ്.പിയുടെ മൂന്ന് നിയമസഭാ/കൗണ്‍സില്‍ അംഗങ്ങള്‍ എന്‍.ഡി.എ മുന്നണിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കത്തിന് പിന്നാലെയാണ് കുശ്വാഹ മാനവ വിഭവശേഷി വികസന സഹമന്ത്രിസ്ഥാനം രാജിവെച്ച് എന്‍.ഡി.എ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.