ശ്രീലങ്കയിലും മൗറീഷ്യസിലും യു.പി.ഐ സേവനം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമായ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്) സേവനത്തിന് ശ്രീലങ്കയിലും മൗറീഷ്യസിലും ലഭ്യമാക്കി. ഇരുരാജ്യങ്ങളിലെയും യു.പി.ഐ ലോഞ്ചിങ്ങിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.
മൗറീഷ്യസിൽ റുപേ കാർഡ് സേവനത്തിനും തുടക്കമിട്ടു. റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇന്ത്യയിൽ യു.പി.ഐ സർവിസിന് രൂപംനൽകിയത്. മൊബൈൽ ഫോണിലൂടെ ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് തത്സമയം പണം കൈമാറാനുള്ള സംവിധാനമാണിത്. 2016ലാണ് ഇന്ത്യയിൽ യു.പി.ഐ അവതരിപ്പിച്ചത്.
ഭൂട്ടാൻ, യു.എ.ഇ തുടങ്ങി ചില രാജ്യങ്ങളിൽ നേരത്തേതന്നെ യു.പി.ഐ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യൂറോപ്യൻ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ യു.പി.ഐ സൗകര്യം ഏർപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. പാരിസിലെ ഈഫൽ ടവറിൽ കഴിഞ്ഞയാഴ്ച യു.പി.ഐ സംവിധാനം ഉദ്ഘാടനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.