യു.പി, മണിപ്പൂര്‍ വോട്ടെടുപ്പ് തുടങ്ങി
text_fieldsലഖ്നോ: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്‍െറ അഅ്സംഗഢ് ലോക്സഭാ മണ്ഡലപരിധിയടക്കം 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 1.72 കോടി വോട്ടര്‍മാരും 635 സ്ഥാനാര്‍ഥികളുമാണ് ഈ ഘട്ടത്തിലുള്ളത്.
മൗ, ഗോരഖ്പുര്‍, മഹാരാജ്ഗഞ്ച്, കുശിനഗര്‍, ദിയോറിയ, അഅ്സംഗഢ്, ബലിയ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. 2012ലെ തെരഞ്ഞെടുപ്പില്‍ അഅ്സംഗഢ് ലോക്സഭാ മണ്ഡലത്തിലെ 10ല്‍ ഒമ്പതുസീറ്റും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ഈ ഘട്ടത്തില്‍ എസ്.പി-40, ബി.എസ്.പി-49, ബി.ജെ.പി -45, കോണ്‍ഗ്രസ്-ഒമ്പത് സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 49 സീറ്റില്‍ 27ഉം എസ്.പിയാണ് നേടിയത്.
മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ട പോളിങ്ങും ഇന്നുതന്നെ. 38 മണ്ഡലങ്ങളിലേക്ക് 168 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. യുനൈറ്റഡ് നാഗ കൗണ്‍സിലിന്‍െറ ഉപരോധമായിരുന്നു പ്രധാന പ്രചാരണവിഷയം. 16 വര്‍ഷത്തെ നിരാഹാരത്തിനുശേഷം ജനവിധി തേടിയിറങ്ങിയ ഇറോം ശര്‍മിളയുടെ സാന്നിധ്യമാണ് ഇത്തവണത്തെ സവിശേഷത. അവരുടെ ‘പ്രജ’ (പീപ്ള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടി മൂന്നിടത്ത് മത്സരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.