ഡൽഹി നിയമസഭയിൽ ബഹളം: വിശ്വാസവോട്ടെടുപ്പ് നാളെക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭയിൽ ബഹളം മൂലം അരവിന്ദ് കെജ്രിവാൾ ഇന്ന് നടത്താനിരുന്ന വിശ്വാസവോട്ട് നാളേക്ക് മാറ്റി. ആപ്പ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടെന്നും എം.എൽ.എമാർ തനിക്കൊപ്പം തന്നെയാണെന്ന് തെളിയിക്കുന്നതിനാണ് വിശ്വാസവോട്ട് തേടുന്നതെന്നും കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ ഓപ്പറേഷൻ താമര ഡൽഹിയിൽ പരാജയപ്പെട്ടു. ഇതേ തന്ത്രം അടുത്ത 10-15 ദിവസത്തിനുള്ളിൽ ഝാർഖണ്ഡിലും ബി.ജെ.പി പയറ്റുമെന്ന് കെജ്രിവാൾ പറഞ്ഞു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന രാജിവെക്കണമെന്നും ആപ്പ് എം.എൽ.എ ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭയിൽ ബി.ജെ.പി എം.എൽ.എമാർ ആപ്പിനെതിരെ പ്രതിഷേ ധിച്ച് നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടർന്ന് ബി.ജെ.പി എം.എൽ.എമാരെ ഇന്നത്തേക്ക് സഭയിൽ നിന്ന് സ്പീക്കർ പുറത്താക്കി.
പാർട്ടി മാറുന്നതിന് ബി.ജെ.പി തന്റെ എം.എൽ.എമാർക്ക് ഓരോരുത്തർക്കും 20 കോടി വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.
കഴിഞ്ഞ ആഴ്ച കെജ്രിവാളിന്റെ വീട്ടിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിൽ 62 എം.എൽ.എമാരിൽ 53 പേരും നേരിട്ടെത്തുകയും മറ്റുള്ളവർ വിഡിയോ കോൺഫറൻസിലൂടെ പങ്കുചേരുകയും ചെയ്തിരുന്നു. യോഗത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ പ്രാർഥന നടത്തി. 40 എം.എൽ.എമാരെ ബി.ജെ.പി ആപ്പിൽ നിന്ന് അടർത്താൻ ശ്രമിച്ചെങ്കിലും ഒരാളെപ്പോലും അവർക്ക് കൊണ്ടുപോകാൻ സാധിച്ചില്ലെന്നതിൽ സന്തോഷവാനാണെന്ന് പ്രാർഥനക്ക് ശേഷം കെജ്രിവാൾ പറഞ്ഞിരുന്നു. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കർണാടകയിലെയും പോലെ ഓപ്പറേഷൻ താമരയിലൂടെ ഡൽഹി സർക്കാറിനെയും തള്ളിയിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.
എ.എ.പി വിടുകയാണെങ്കിൽ എല്ലാ കേസുകളും ഒഴിവാക്കിത്തരാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.