അഅ്സംഖാൻെറ സ്ത്രീവിരുദ്ധ പരാമർശത്തിൽ ലോക്സഭയിൽ ബഹളം
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പിയും ഡെപ്യൂട്ടി സ്പീക്കറുമായ രമാദേവിക്കെതിരായ എസ്.പി എം.പി അഅ്സംഖാൻെറ പരാമർശത്തിൽ ല ോക്സഭയിൽ ബഹളം. മുത്തലാഖ് ബിൽ ചർച്ചക്കിടെയായിരുന്നു അഅ്സംഖാൻ വിവാദ പരാമർശം നടത്തിയത്. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുേമ്പാഴാണ് എനിക്ക് സംസാരിക്കാൻ തോന്നുന്നതെന്നായിരുന്നു അഅ്സംഖാൻെറ പരാമർശം.
അഅ്സംഖാൻെറ പരാമർശം വന്നതോടെ സ്ത്രീകളോട് സംസാരിക്കേണ്ട രീതി ഇതല്ലെന്ന് രമാദേവി തിരിച്ചടിച്ചു. രമാദേവിയെ താൻ സഹോദരിയെ പോലെയാണ് കാണുന്നതെന്നായിരുന്നു അഅ്സംഖാൻെറ മറുപടി. എന്നാൽ, മറുപടിയിൽ തൃപ്തരാകാതിരുന്ന ബി.ജെ.പി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. എസ്.പി എം.പി മാപ്പ് പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.
സ്പീക്കർ ഓം ബിർള വിഷയത്തിൽ ഇടപ്പെടുകയും അഅ്സംഖാനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പാർലമെൻറിൽ മോശം ഭാഷ ഉപയോഗിക്കുന്നത് ബി.ജെ.പിയാണെന്നായിരുന്നു സ്പീക്കറുടെ ആവശ്യത്തിന് എസ്.പി നേതാവ് അഖിലേഷ് യാദവിൻെറ മറുപടി. താൻ മോശം ഭാഷ പ്രയോഗിച്ചിട്ടില്ലെന്നും അഅ്സംഖാൻ പറഞ്ഞു. തുടർന്ന് മാപ്പ് പറയാതെ തന്നെ അഅ്സംഖാനും അഖിലേഷ് യാദവും ലോക്സഭയിൽ നിന്ന് ഇറങ്ങി പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.