റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് െഎ.എ.എസ് പദവിയിലേക്ക്
text_fieldsചെന്നൈ: എൻജിനീയറിങ് ബിരുദധാരിയാവണമെന്ന ആഗ്രഹം ദാരിദ്ര്യംമൂലം 2004ൽ ഉപേക്ഷിച്ച എം. ശിവഗുരു പ്രഭാകരൻ 2017ലെ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ 101ാം റാങ്കുകാരനായത് നാട്ടുകാർക്ക് അത്ഭുതമായിരിക്കാം. എന്നാൽ, തഞ്ചാവൂർ പാട്ടുകൊൈട്ട മേലാവോട്ടൻകാട് ഗ്രാമക്കാരനായ ശിവഗുരു കനൽവഴികൾ ഏറെ താണ്ടിയാണ് െഎ.എ.എസ് എന്ന മിന്നുന്ന സ്വപ്നത്തിനരികിലെത്തിയത്.
മദ്യപാനിയായ പിതാവ് ഉത്തരവാദിത്തങ്ങളിൽനിന്ന് പിൻവാങ്ങിയപ്പോൾ അമ്മയും പെങ്ങളും ജോലിക്കുപോയാണ് കുടുംബം പോറ്റിയത്. 12ാം ക്ലാസ് കഴിഞ്ഞപ്പോൾ എൻജിനീയറിങ് ബിരുദത്തിന് ചേരണമെന്നായിരുന്നു മോഹം. ദാരിദ്ര്യം കാരണം ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ച് പണിക്കിറങ്ങി. രണ്ടുവർഷം തടിമില്ലിൽ ഇൗർച്ചപ്പണി ചെയ്തു.
അൽപം കൃഷിയും ചെയ്തു. ഇളയ സഹോദരനെ എൻജിനീയറിങ് പഠനത്തിനയക്കുകയും സഹോദരിയുടെ വിവാഹം നടത്തുകയും ചെയ്തശേഷം സ്വപ്ന സാക്ഷാത്കാരത്തിനായി വെല്ലൂർ തൻതായ് പെരിയാർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ചേർന്നു. ഇംഗ്ലീഷിൽ നിലവാരമില്ലാത്തതിനാൽ തമിഴ് മാധ്യമത്തിലായിരുന്നു പഠനം. സെൻറ് തോമസ് മൗണ്ടിലെ പരിശീലകനുകീഴിൽ ഇംഗ്ലീഷ് ഭാഷാപഠനവും ആരംഭിച്ചു. വാരാന്ത്യമുള്ള ഇംഗ്ലീഷ് പഠനം കഴിഞ്ഞ് സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലായിരുന്നു അന്തിയുറക്കം. ഇക്കാലത്ത് മൊബൈൽ റീചാർജ് കടയിലെ ജോലിയിൽനിന്ന് ലഭിച്ച ചെറിയ വരുമാനമായിരുന്നു ഉപജീവനമാർഗം. 2014ൽ ഉന്നത മാർക്കോടെയാണ് െഎ.െഎ.ടി-എമ്മിൽനിന്ന് എം.ടെക് വിജയിച്ചത്. തുടർന്നാണ് സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയം.
തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനാണ് െഎ.എ.എസ് നേടാൻ ശിവഗുരുവിന് പ്രചോദനമായത്. കുംഭകോണം സ്കൂൾ തീപിടുത്തമുണ്ടായപ്പോൾ തഞ്ചാവൂർ കലക്ടറായിരുന്ന രാധാകൃഷ്ണെൻറ മാതൃകപരമായ പ്രവർത്തനങ്ങളാണ് തന്നെ ആകർഷിച്ചതെന്ന് ശിവഗുരു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.