'യു.പി.എസ്.സി ജിഹാദ്'; സുദർശൻ ടി.വിയുടെ വിദ്വേഷ പരിപാടി ഡൽഹി ഹൈകോടതി തടഞ്ഞു
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരയേും ജാമിഅ മില്ലിയ സർവകലാശാലക്കെതിരെയും സംഘ്പവിവാർ ചാനലായ സുദർശൻ ടി.വി നടത്താനിരുന്ന വിദ്വേഷ പ്രചാരണ പരിപാടി 'ബിന്ദാസ് ബോൽ' ഡൽഹി െഹെകോടതി തടഞ്ഞു. ജാമിഅ വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് നവിൻ ചാവ്ലയുടെ സിംഗിൾ ബെഞ്ചാണ് വെള്ളിയാഴ്ച എട്ടുമണിക്ക് ഷെഡ്യൂൾ ചെയ്ത പരിപാടി സ്റ്റേചെയ്തത്.
ചാനല്‍ വാര്‍ത്തക്കെതിരെ ഐ.പി.എസ് അസോസിയേഷനും രംഗത്തുവന്നു. സിവില്‍ സര്‍വിസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ വന്ന വാര്‍ത്ത വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്ന് ഐ.പി.എസ് അസോസിയേഷൻ ട്വീറ്റുചെയ്തു.
യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗിൽ പരിപാടിയുടെ പ്രമോ സുദർശൻ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'ഉന്നത സർക്കാർ ജോലികളിൽ മുസ്ലിംകളുടെ എണ്ണം കൂടുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക് നേടി കൂടുതൽ മുസ്ലിങ്ങൾ ജയിക്കാനുള്ള രഹസ്യം എന്താണ്?. ജാമിഅയിലെ ജഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും ആയാലുള്ള അവസ്ഥ എന്താകും? രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്ലിങ്ങൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു' തുടങ്ങിയ പരാമർശങ്ങളോടെയാണ് ഇയാൾ പരിപാടിയുടെ വീഡിയോ പങ്കുവെച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചാനലിൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജാമിഅ അധികൃതർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.