ഫ്രാൻസ് കൊലപാതകത്തെ ന്യായീകരിച്ചെന്ന്; ഉർദു കവിക്കെതിരെ കേസ്
text_fieldsലഖ്നോ: ഫ്രാൻസിൽ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ പ്രദർശിപ്പിച്ച അധ്യാപകനെ തലയറുത്തുകൊന്ന സംഭവത്തെ ന്യായീകരിച്ചു എന്നാരോപിച്ച് പ്രമുഖ ഉർദു കവി മുനവ്വർ റാണക്കെതിരെ കേസ്.
ഇരുവിഭാഗത്തിനുമിടയിൽ ശത്രുതക്ക് ശ്രമിച്ചു, സമാധാനഭംഗത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഹസ്റത്ഗഞ്ച് പൊലീസാണ് കേസെടുത്തത്. ചാനലിനു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് കേസിനാധാരം.
''എെൻറ മാതാവിനെയോ പിതാവിനെയോ പറ്റി ആരെങ്കിലും ഇതുപോലൊരു ചീത്ത കാർട്ടൂൺ വരച്ചാൽ അയാളെ ഞാൻ കൊല്ലും'' എന്ന് റാണ പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.