'ലോക്ഡൗൺ നടപ്പാക്കണം', കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിർദേശിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ മുൾമുനയിലാക്കി അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച് നടപടികൾ ഊർജിതമാക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിർദേശിച്ച് സുപ്രീം കോടതി. രണ്ടാം വ്യാപനം തടയാൻ സർക്കാറുകൾ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്ഥരിൽനിന്ന് കേട്ടശേഷമായിരുന്നു കോടതി ഇടപെടൽ.
ആൾക്കൂട്ടം ഒത്തുചേരുന്നതും പരിപാടികളും വിലക്കി സർക്കാറുകൾ ഉത്തരവിറക്കണം. ഇതിന്‍റെ ഭാഗമായി പൊതുജന താൽപര്യാർഥം ലോക്ഡൗണും പ്രഖ്യാപിക്കണം. ലോക്ഡൗണിൽ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികളും സ്വീകരിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ കുടുങ്ങിയിരുന്നു.
ഞായറാഴ്ച മാത്രം രാജ്യത്ത് 3.92 ലക്ഷം പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നത്. 3,689 പേർ മരിക്കുകയും ചെയ്തു. രോഗ നിരക്കും മരണവും കുത്തനെ ഉയരുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനം താറുമാറാക്കുകയാണ്. വിവിധ സംസ്ഥാനങ്ങൾ ഇതിനകം കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.