കോവിഡ് മാനദണ്ഡം പാലിക്കണം; വീണ്ടും നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഹിമാചൽ മുഖ്യമന്ത്രി
text_fieldsഷിംല: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ. വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുമായി കേന്ദ്രസർക്കാറും രംഗത്തെത്തിയിരുന്നു.
വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുണ്ട്. ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ, അവർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഹോട്ടലുകളും കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ മുഴുവൻ ജില്ലാ കലക്ടർമാരോടും കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ഹിമാചൽപ്രദേശിലെ ടൂറിസം കേന്ദ്രങ്ങളായ ഷിംലയിലും മണാലിയിലും കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടത്തോടെ വിനോദസഞ്ചാരികൾ എത്തിയത് ആശങ്കക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.