ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണം; കർണെൻറ ആവശ്യം സുപ്രീം കോടതി തള്ളി
text_fieldsന്യൂഡൽഹി: ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന കൊൽക്കത്ത ൈഹകോടതി മുൻ ജഡ്ജി സി.എസ് കർണെൻറ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചുഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം നിരസിച്ചത്. വിധിന്യായത്തിനെതിരെ വാക്കാലുള്ള ഒരു അപേക്ഷയും സ്വീകരിക്കുന്നതെല്ലന്നു പറഞ്ഞാണ് ഹരജി തള്ളിയത്. നേരെത്ത, ജയിൽവാസം അനുഭവിക്കുകയാണെന്നും ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും കർണെൻറ അഭിഭാഷകൻ മാത്യൂസ് ജെ. നെടുംപാറ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
െമയ് ഒമ്പതിനാണ് കോടതിയലക്ഷ്യ കേസിൽ കർണന് ആറുമാസം തടവു ശിക്ഷ വിധിക്കെപ്പട്ടത്. ഒരു മാസത്തോളമുള്ള ഒളിവു ജീവിതത്തിനു ശേഷം ജൂൺ 20ന് തമിഴ്നാട്ടിലെ ഗസ്റ്റ് ഹൗസിൽ നിന്നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. നെഞ്ചുവേദന അനുഭവപ്പെടുന്നുെവന്ന പരാതിെയ തുടർന്ന് അദ്ദേഹത്തെ ജൂൺ 21 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം തിരിച്ച് ജയിലിേലക്ക് തന്നെ മാറ്റി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാർക്കുമെതിരെ ആരോപണമുന്നയിച്ചതിനാണ് കർണനെതിെര കോടതിയലക്ഷ്യ കുറ്റം ചുമത്തിയത്. സുപ്രീം കോടതി ജയിൽ ശിക്ഷ വിധിച്ച ആദ്യ സിറ്റിങ്ങ് ജഡ്ജിയായിരുന്നു കർണൻ. ജൂൺ 12നാണ് അദ്ദേഹം വിരമിച്ചത്. ഒളിവിലിരിെക്ക വിരമിച്ച ആദ്യ ജസ്റ്റിസും കർണനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.