Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2023 3:18 PM GMT Updated On
date_range 12 March 2023 3:18 PM GMTമഅ്ദനിക്കായി സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണം; അലീഗഢിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയിലെ ഇളവിന് സംസ്ഥാന സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അലീഗഢ് മുസ്‍ലിം സർവകലാശാലയിൽ എസ്.ഐ.ഒ പ്രതിഷേധം സംഗമം സംഘടിപ്പിച്ചു.
മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിചരണത്തിനും മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനും സർക്കാറിന്റെ ഇടപെടൽ വേണമെന്ന് സംഗമം ആവശ്യപ്പെട്ടു. പ്രസിഡന്റ് നിദാൽ സിറാജ് നേതൃത്വം നൽകി. ആക്ടിവിസ്റ്റ് റാസിഖ് റഹീം, മജീദ് നദ്‌വി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story