ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ നൽകാൻ കോടതി നിർദേശം
text_fieldsന്യൂഡൽഹി: ആരോഗ്യനില മോശമായ ‘ഭീം ആർമി’ തലവൻ ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ നൽകാൻ കോടതി നിർദേശം. തിഹാർ ജ യിൽ അധികൃതർക്ക് ഡൽഹി തീസ് ഹസാരെ കോടതിയാണ് കർശന നിർദേശം നൽകിയത്.
ഡൽഹി ‘എയിംസി’ൽ ചികിത്സ ലഭ്യമാക്കണമെന്ന ചന ്ദ്രശേഖർ ആസാദിന്‍റെ ഹരജി പരിഗണിച്ച ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അഥുൽ വർമ പ്രാഥമിക നടപടിയുടെ ഭാഗമായാണ് അ ടിയന്തര ചികിത്സ നൽകാൻ നിർദേശിച്ചത്. ആരോഗ്യനില സംബന്ധിച്ച വിശദരേഖകൾ കോടതിയിൽ ഹാജരാക്കാൻ ഇന്ന് ദരിയാഗഞ്ച് പൊലീ സിന് സാധിച്ചില്ല. ഇതേതുടർന്ന് ഹരജിയിൽ വാദം കേൾക്കുന്നത് നാളേക്ക് മാറ്റി.
പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതിന് ആസാദിനെ ഡിസംബർ 21നാണ് ദരിയാഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തീസ് ഹസാരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ട ചന്ദ്രശേഖർ ആസാദ് തിഹാർ ജയിലിൽ കഴിയുകയായിരുന്നു.
ജയിലിൽ ചന്ദ്രശേഖർ ആസാദിന്‍റെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹത്തിന്‍റെ ഡോക്ടർ ഹർജിത് സിങ്ങ് ഭട്ടി ആവശ്യപ്പെട്ടിരുന്നു. ആസാദിനെ സന്ദർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എത്രയും വേഗം എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.
രക്തം കട്ടിയാകുന്ന ‘പോളിസൈതീമിയ’ എന്ന അസുഖമാണ് ആസാദിന്. ദീർഘകാലമായി ‘എയിംസി’ലാണ് ചന്ദ്രശേഖർ ആസാദ് ചികിത്സ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.