Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2016 11:17 AM GMT Updated On
date_range 1 July 2017 4:06 AM GMTഉറി ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 20 ആയി
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഉറി സൈനിക ആസ്‌ഥാനത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ സൈനികൻകൂടി മരിച്ചു. ഇതോടെ സെപ്റ്റംബർ 18നു നടന്ന ഭീകരാക്രമണത്തിൽ മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 20 ആയി.
ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായിക് രാജ് കിഷോർ സിംഗ് ആണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story