തെളിഞ്ഞ ആകാശമായതിനാൽ റോമിയോക്ക് റഡാർ സിഗ്നൽ ലഭിക്കുന്നു; മോദിയെ ട്രോളി ഊർമിളയും
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'റഡാർ സിദ്ധാന്തത്തെ' ട്രോളി കോൺഗ്രസിന്‍റെ നോർത്ത് മുംബൈ സ്ഥാനാർഥിയും നടിയുമായ ഊർമിള മണ്ഡോദ്കർ.
തെളിഞ്ഞ ആകാശവും മേഘങ്ങളുമില്ലാത്തതിനാൽ തന്‍റെ വളർത്തുനായ റോമിയോയുടെ ചെവിയിലേക ്ക് റഡാർ സിഗ്നൽ വ്യക്തമായി ലഭിക്കുന്നുണ്ടെന്ന് ഊർമിള ട്വീറ്റിലൂടെ പരിഹസിച്ചു. വളർത്തുനായയോടൊപ്പം ഊർമിള നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബാലാകോട്ട് വ്യോമാക്രമണത്തിന് ഇന്ത്യൻ പോർവിമാനങ്ങൾക്ക് പാക് റഡാറിെൻറ കണ്ണിൽപെടാതെ നീങ്ങാൻ മേഘാവൃതമായ സമയം തെരഞ്ഞെടുത്തത് തെൻറ ‘ചെറിയ ബുദ്ധി’യിൽ വിരിഞ്ഞ ആശയമായിരുന്നുവെന്ന മോദിയുടെ അവകാശവാദം. ഈ പരാമർശം പരിഹാസ്യമായതിന് പിന്നാലെ 1987-88ൽ കാലത്ത് താൻ ഡിജിറ്റൽ കാമറയിൽ കളർ പടമെടുത്തിരുന്നുവെന്നും അക്കാലത്തു തന്നെ ഇ-മെയിൽ ഉപയോഗിച്ചിരുന്നുവെന്നും ഉള്ള പരാമർശവും ചർച്ചയായി.
1995ൽ മാത്രം ഇ-മെയിൽ സംവിധാനം വന്ന രാജ്യത്ത് മോദിയുടെ അവകാശവാദം വൻ അബദ്ധമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.