വിൽപനക്ക് ധാരണ, യു.എസ് അപ്പാച്ചെ കോപ്ടറുകളും മിസൈലുകളും ഇന്ത്യക്ക്
text_fieldsവാഷിങ്ടൺ: ഇന്ത്യൻ പ്രതിരോധത്തിന് കരുേത്തകാൻ അമേരിക്കൻ ഹെലികോപ്ടറുകളും മിസൈലുകളുമെത്തുന്നു. ആറ്് എ.എച്ച് 64 ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകളും ഹെൽഫയർ, സ്റ്റിംഗർ മിസൈലുകളുമാണ് അമേരിക്ക ഇന്ത്യക്ക് വിൽക്കുന്നത്. 6200 കോടിയുടെ ഇടപാടാണിത്. അടുത്തമാസം ഇരുരാജ്യങ്ങളും തമ്മിൽ നടക്കാനിരിക്കുന്ന ദ്വിമുഖ സംഭാഷണത്തിന് മുന്നോടിയായാണ് കോപ്ടർ, മിസൈൽ വിൽപനക്ക് ധാരണയായത്. യു.എസ് പ്രതിരോധ ആസ്ഥാനമായ പെൻറഗൺ ഇതു സംബന്ധിച്ച ആഭ്യന്തര വകുപ്പിെൻറ ഉത്തരവ് യു.എസ് കോൺഗ്രസിന് കൈമാറി. ആരും എതിർത്തില്ലെങ്കിൽ കോപ്ടറുകളും മിസൈലുകളും ഇന്ത്യക്ക് സ്വന്തമാകും.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ് അടുത്തമാസം യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായി ചർച്ച നടത്തുന്നത്. അമേരിക്കയും ലോകത്തെ മറ്റ് പ്രധാന സൈനിക വിഭാഗങ്ങളും ഉപയോഗിക്കുന്നതാണ് വിവിധോദ്ദേശ്യ ആക്രമണ ഹെലികോപ്ടറായ അപ്പാച്ചെ.
ഇതോടൊപ്പം അഗ്നി നിയന്ത്രിത റഡാർ, തോളിൽ ചുമക്കാവുന്ന തരം ഹെൽഫയർ, സ്റ്റിംഗർ മിസൈലുകൾ, രാത്രികാഴ്ചക്ക് ഉപകരിക്കുന്ന സെൻസറുകൾ, ഗതിനിയന്ത്രണ സംവിധാനങ്ങൾ എന്നിവയും ഇന്ത്യക്ക് ലഭിക്കും. അമേരിക്കൻ പ്രതിരോധരംഗത്തെ വൻകിട കമ്പനികളായ ലോക്ഹീദ് മാർട്ടിൻ, ജനറൽ ഇലക്ട്രിക്, റെയ്തിയോൺ എന്നീ കമ്പനികളാണ് പ്രതിരോധ ഉൽപന്നങ്ങൾ നിർമിച്ച് കൈമാറുന്നത്. നേരത്തേ സി-17 വിമാനങ്ങൾ, ഹൊവിറ്റ്സർ പീരങ്കികൾ, ഹാർപൂൺ മിസൈലുകൾ, സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ എന്നിവ അമേരിക്ക ഇന്ത്യക്ക് വിറ്റിരുന്നു.
പ്രതിരോധ ഉൽപന്ന കൈമാറ്റം മേഖലയിലെ സൈനിക സന്തുലിതത്വത്തിന് കോട്ടമുണ്ടാക്കില്ലെന്ന് പെൻറഗൺ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.