ആയുധക്കച്ചവടം ലക്ഷ്യമിട്ട് യു.എസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിലേക്ക്
text_fieldsന്യൂഡൽഹി: ആയുധക്കച്ചവടം ലക്ഷ്യമിട്ട് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ചൊവ്വാഴ്ച ഇന്ത്യയിലെത്തും. പ്രതിരോധ രംഗത്ത് ഇന്ത്യ-അമേരിക്ക സഹകരണം വർധിപ്പിക്കൽ, എഫ്-16 വിമാനങ്ങളുടെ കൈമാറ്റം, മേഖലയിലെ സുരക്ഷ ഭീഷണി എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി മാറ്റിസ് കൂടിക്കാഴ്ച നടത്തും.
ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായാണ് യു.എസ് പ്രതിരോധ സെക്രട്ടറി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനം, സമുദ്ര സുരക്ഷ, അഫ്ഗാൻ ബന്ധം എന്നീ കാര്യങ്ങളും ചർച്ചാവിഷയങ്ങളാണ്.
അതേസമയം, ആയുധ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും മാറ്റിസിെൻറ സന്ദർശനത്തിനിടെ ഉണ്ടാവില്ലെന്നാണ് സൂചന. മോദിയുടെ മേക് ഇൻ ഇന്ത്യ കാമ്പയിനിെൻറ ഭാഗമായി ഡിഫൻസ് ടെക്നോളജി ആൻഡ് ട്രേഡ് ഇനിഷ്യേറ്റിവ്സിന് കീഴിലുള്ള പുതിയ പ്രതിരോധ പദ്ധതികളെക്കുറിച്ച നിർദേശങ്ങളും മാറ്റിസ് പരിശോധിക്കും. നിലവിൽ അമേരിക്കയിലെ രണ്ടു കമ്പനികൾ നിർമിക്കുന്ന എഫ്-16, എഫ്-18 എ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിലെത്തിച്ച് കൂട്ടിയോജിപ്പിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്്.
സന്ദർശനത്തിന് മുന്നോടിയായി മാറ്റിസ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ നവ്തേജ് സിങ് ശർനയുമായി ചർച്ച നടത്തി. പെൻറഗണിലെത്തിയ ശർനയെ കവാടത്തിലെത്തി മാറ്റിസ് സ്വീകരിക്കുകയായിരുന്നു. അമേരിക്കയുടെ നയതന്ത്ര ചരിത്രത്തിൽ അപൂർവമായി മാത്രം നടക്കുന്ന സ്വീകരണമാണിത്. കൂടിക്കാഴ്ച വളരെ സൗഹാർദപരമായിരുന്നുവെന്ന് നവ്തേജ് സിങ് ശർന പ്രതികരിച്ചു.
കഴിഞ്ഞ ജൂണിൽ അമേരിക്ക സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻറ് ട്രംപുമായി നടത്തിയ പ്രതിരോധ കാര്യങ്ങൾ സംബന്ധിച്ച ചർച്ചകളുടെ തുടർച്ചയാണ് മാറ്റിസിെൻറ സന്ദർശനം. യു.എൻ പൊതുസഭ സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ന്യൂയോർക്കിൽ നടത്തിയ ചർച്ചകൾക്ക് തൊട്ടുപിറകെയാണ് മാറ്റിസിെൻറ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.