യു.എസിലെ നാടുകടത്തൽ: ഇരു ഗവേഷകരും വിവരമറിയിച്ചില്ലെന്ന് ഇന്ത്യ
text_fieldsരഞ്ജനി ശ്രീനിവാസൻ, ബദർ ഖാൻ സൂരി
ന്യൂഡൽഹി: ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് യു.എസിൽ നാടുകടത്തൽ ഭീഷണിയിലായ രണ്ടു ഗവേഷക വിദ്യാർഥികളും ഇന്ത്യൻ എംബസിയെ വിവരമറിയിക്കുകയോ സഹായം തേടുകയോ ചെയ്തില്ലെന്ന് കേന്ദ്ര വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളുടെ നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്നും ജയ്സ്വാൾ ഓർമിപ്പിച്ചു.
നാടുകടത്താനായി യു.എസ് കസ്റ്റഡിയിലെടുത്ത ജോർജ് ടൗൺ സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ വിദ്യാർഥി ബദർ ഖാൻ സൂരി, നാടുകടത്തൽ ഭീഷണി മൂലം യു.എസിൽ നിന്ന് കാനഡയിലേക്ക് പോയ കൊളംബിയ യൂനിവേഴ്സിറ്റി പിഎച്ച്.ഡി വിദ്യാർഥി രഞ്ജനി ശ്രീനിവാസൻ എന്നിവരോ യു.എസ് അധികൃതരോ ഇന്ത്യയെ വിവരമറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ മാത്രമാണുള്ളതെന്നും രൺധീർ ജയ്സ്വാൾ തുടർന്നു.
ബദർ സൂരി ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി അറിവില്ലെന്ന ജോർജ് ടൗൺ യൂനിവേഴ്സിറ്റിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ വിഷയം വിലയിരുത്തി എങ്ങനെ ഇടപെടണമെന്ന് തീരുമാനിക്കുമെന്ന് ജയ്സ്വാൾ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.