ലോക്ഡൗൺ ഇളവുകൾ; കേരളത്തിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് ഗവേഷക
text_fieldsന്യൂഡൽഹി: കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിൽ ആശങ്ക രേഖപ്പെടുത്തി യു.എസ് എപിഡെമോളജിസ്റ്റ് ഭ്രമാർ മുഖർജി. കേരളം, മഹാരാഷട്ര, ആന്ധ്രപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ഒരാഴ്ചയായി കോവിഡ് കേസുകൾ ഉയരുന്നുണ്ടെന്നും അതിനാൽ ഉടൻ തന്നെ ലോക്ഡൗണിലേക്ക് പോകേണ്ടിവരുമെന്നുമായിരുന്നു ഭ്രമാർ മുഖർജിയുടെ പ്രതികരണം. യൂനിവേഴ്സിറ്റി ഒാഫ് മിഷിഗണിൽ ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രഫസറാണ് ഇവർ.
സംസ്ഥാനങ്ങൾ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണ് പ്രതികരണം. ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ രണ്ടാം തരംഗത്തെ അവർ മുൻകൂട്ടി അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ ഉയർച്ചയും താഴ്ച്ചയും കണക്കാക്കി വിലയിരുത്തി നീരീക്ഷിക്കുകയാണ് മുഖർജിയും സംഘവും.
കോവിഡിെൻറ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുകയെന്ന വാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകളില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ പ്രതിദിനം ഒരു കോടിയിൽ കുറവുള്ള വാക്സിനേഷൻ നിരക്ക് വരും മാസങ്ങളിൽ രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഞായറാഴ്ച 17 ലക്ഷം പേർക്കാണ് ഇന്ത്യയിൽ വാക്സിൻ നൽകിയത്.
കഴിഞ്ഞ ഏഴുദിവസമായി മഹാരാഷ്ട്ര, കേരള, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ കോവിഡ് നിരക്ക് ഉയരുന്നത് കാണാനാകും. ഡൽഹിയിലും ചെറിയ ഉയർച്ചയുണ്ടായിരുന്നു. ഒരു ഉയർച്ചയുണ്ടാകുേമ്പാൾ അതിനെ താഴ്ത്തിക്കൊണ്ടുവരാൻ ശ്രമിക്കണം. ഒരിക്കലും പൊട്ടിത്തെറിയുണ്ടാകാൻ അനുവദിക്കരുത്. വൈറസ് പടർന്നതിന് ശേഷം അടിച്ചമർത്തൽ സാധിക്കില്ല, അതിനാൽ ഇൗ സംസ്ഥാനങ്ങളിൽ ഉടൻ തന്നെ ലോക്ഡൗൺ ആവശ്യമായിവരും -അവർ കൂട്ടിച്ചേർത്തു.
കേരളം ഉൾപ്പെടെയുള്ളവയെ പരിഗണിക്കുേമ്പാൾ ഇതിനോടകം നിരവധി ഇടങ്ങളിൽ കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തിരുന്നു. അത് സുരക്ഷ നൽകിയേക്കാം. കേരളത്തിലെയും ഡൽഹിയിലെയും 30 ശതമാനം പേർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകി. മഹാരാഷ്ട്രയിൽ
20 ശതമാനം പേർക്കും. എങ്കിലും ഒരു ഘട്ടത്തിൽ മഹാരാഷ്ട്രയിലും കേരളത്തിലും ആർ നിരക്ക് 0.4 മുതൽ 0.5 വരെ കുറഞ്ഞെങ്കിലും ഇപ്പോൾ 0.8 ൽ എത്തിയിരിക്കുകയാണ്. അത് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും അവർ കൂട്ടിച്ചേർത്തു. ഒരാളിൽനിന്ന് എത്രയാളിലേക്ക് രോഗം പകരുമെന്ന നിരക്കാണ് ആർ നിരക്ക്.
കേന്ദ്രസർക്കാറിെൻറ കോവിഡ് മരണകണക്കുകളിൽ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ച 0.05 ശതമാനം പേർ മാത്രമാണ് മരിച്ചതെന്നാണ് കേന്ദ്രത്തിെൻറ കണക്ക്. എന്നാൽ, ഇതു തെറ്റാണെന്നും അതിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടമായതായും മുഖർജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.