ഇന്ത്യയിൽ മതസ്വാതന്ത്രം കുറയുന്നുവെന്ന് യു.എസ് സർക്കാർ റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ മതസ്വാതന്ത്രം കുറയുകയാണെന്ന് യു.എസ് സർക്കാറിെൻറ റിപ്പോർട്ട്. ഹിന്ദുത്വ ഗ്രൂപ്പുകൾ ഇന്ത്യയിൽ മറ്റ് മതസ്ഥർക്കെതിരെയും ദലിതർക്കെതിരെയും ആക്രമണങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു. യു.എസ് ഫെഡറൽ സർക്കാർ നിയമിച്ച കമീഷേൻറതാണ് റിപ്പോർട്ട്. ന്യൂസ് 18 ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മതസ്വാതന്ത്രത്തെ സംബന്ധിച്ചുള്ള യു.എസ് കമീഷൻ റിപ്പോർട്ടിൽ ഇന്ത്യയെ ടയർ 2 രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്താൻ, അസർബൈജാൻ, ക്യൂബ, ഇൗജിപ്ത്, ഇന്ത്യേനേഷ്യ, ഇറാഖ്, കസാഖിസ്താൻ, ലാവോസ്, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം പട്ടികയിലുള്ളത്.
വി.എച്ച്.പി, ആർ.എസ്.എസ് തുടങ്ങിയ സംഘടനകളുടെ ഇടപെടലുകൾ മൂലം ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മോശമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധമതം, െജെനമതം, ദലിതുകൾ എന്നിവരെല്ലാം ഇതുമൂലം പ്രശ്നങ്ങൾ അനുഭവിക്കുകയാണ്.
രാജ്യത്തെ മൂന്നിലൊന്ന് സംസ്ഥാനങ്ങളും പശുഹത്യക്കെതിരായ നിയമങ്ങൾ കൊണ്ടു വന്നു. ഇത്തരം നിയമങ്ങൾ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പശുവിെൻറ പേരിലുള്ള ആൾകൂട്ട ആക്രമണങ്ങളും വർധിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം, മതന്യുനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നീതിന്യായവ്യവസ്ഥ ചില നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.