എച്ച്1-ബി വിസയിൽ എത്തുന്ന ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരല്ലെന്ന് യു.എസിനോട് െജയ്റ്റ്ലി
text_fieldsവാഷിങ്ടൺ: അമേരിക്ക വിസ നയത്തിൽ തീരുമാനമെടുക്കുേമ്പാൾ അത് ഏറ്റവും ഉചിതമായ രൂപത്തിലാകണെമന്ന് ധനമന്ത്രി അരുൺ െജയ്റ്റ്ലി. ഇന്ത്യയിൽനിന്ന് എച്ച്1-ബി വിസയിൽ യു.എസിൽ എത്തുന്ന െഎ.ടി പ്രഫഷനലുകൾ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൗ വിസയിൽ എത്തുന്ന ഇന്ത്യൻ പ്രഫഷനലുകൾ യു.എസ് സമ്പദ്ഘടനക്ക് അളവറ്റ സംഭാവനയാണ് നൽകുന്നതെന്നും അവരെ ആ അർഥത്തിൽതന്നെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിനുമായും വ്യവസായ സെക്രട്ടറി വിൽബർ റോസുമായും നടത്തിയ ചർച്ചയിലാണ് െജയ്റ്റ്ലി വിഷയം ഉന്നയിച്ചത്. ലോകബാങ്കിെൻറയും അന്തർദേശീയ നാണയ നിധിയുടെയും വാർഷിക യോഗത്തിൽ പെങ്കടുക്കാനാണ് അദ്ദേഹം എത്തിയത്.
കുടിയേറ്റേതര തൊഴിൽ വിസയായ എച്ച്1-ബി വിസക്ക് യു.എസ് നിയന്ത്രണങ്ങൾ െകാണ്ടുവരുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയിലെ െഎ.ടി മേഖലയിലുള്ളവർക്ക് യു.എസിൽ വൻ അവസരങ്ങൾ തുറന്നിടുന്ന വിസയാണ് എച്ച്1-ബി. ഇന്ത്യൻ ടെക്നോളജി കമ്പനികൾ നല്ലൊരളവ് ഇൗ വിസയെ ആശ്രയിച്ചുനിൽക്കുന്നതാണ്. ഇങ്ങനെ എത്തുന്ന ആയിരക്കണക്കിന് പേരെയാണ് യു.എസ് കമ്പനികൾ പ്രതിവർഷം നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.