ഇന്ത്യ മലേറിയക്കുള്ള പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ട്രംപ്
text_fieldsന്യുഡൽഹി: മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ തിരിച് ചടി നേരിേടണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ഭീഷണി. കോവിഡ് രോഗ ചികിത്സക്കായി ഉപയോഗ ിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കോവിഡ് ബാധ പടരുേമ്പാൾ രാജ്യം മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. 24 ഇനം മരുന്നുകളുടെയും അവയുടെ ചേരുവകളുടെയും കയറ്റുമതിക്കുണ്ടായിരുന്ന നിയന്ത്രണമാണ് നീക്കിയത്. കോവിഡ് ആഗോള മരുന്ന് വിതരണ ശൃംഖലയെ തടസപ്പെടുത്തിയതോടെയാണ് ഇന്ത്യ മരുന്ന് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് നിയന്ത്രണം എടുത്തുകളഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു. മലേറിയ പ്രതിരോധ മരുന്ന് ഇറക്കുമതി ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ആവശ്യത്തോട് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.