ഭീകരതക്കെതിരെ ഇന്ത്യയും യു.എസും ഒന്നിച്ചു പ്രവർത്തിക്കും -ട്രംപ്
text_fieldsഅഹമ്മദാബാദ്: ഭീകരതക്കെതിരെ ഇന്ത്യയും യു.എസും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട് രംപ്.
പാകിസ്താനുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടു. താൻ അധികാരത്തിൽ എത്തിയ ശേഷം പാകിസ്താനുമായി ചേർന ്ന് പാക് അതിർത്തിയുള്ള ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായ നടപടി കൈക്കൊണ്ടുവെന്നും ട്രംപ് പറഞ്ഞു. അഹമ്മാദാ ബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ റാലിയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
#WATCH live: US President Donald Trump and PM Narendra Modi speak at 'Namaste Trump' event at Motera Stadium in Ahmedabad https://t.co/arJBVLFAJu
— ANI (@ANI) February 24, 2020
ഇന്ത്യ യും അമേരിക്കയും ഇസ്ലാമിക ഭീകരതയുടെ ഇരകളാണ്. എൻെറ ഭരണത്തിന് കീഴിൽ യു.എസ് സൈന്യെത്ത ഐ.എസ് ഭീകരർക്കെതിരെ പോരാടാൻ അയച്ചു. യു.എസും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്തും.
ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ നൽകാൻ ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ നിർമിക്കുന്നത് യു.എസ് ആണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി യു.എസ് നാെള 300 കോടി രൂപയുടെ കരാറിൽ ഒപ്പിടും. സൈന്യ ഹെലികോപ്ടറും മറ്റു ആയുധങ്ങളും ഇന്ത്യക്ക് കൈമാറാൻ ധാരണയാകും.
അമേരിക്ക ഇന്ത്യയുടെ വിശ്വസ്തരായ സുഹൃത്തായിരിക്കും. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ഐക്യം മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. ജനാധിപത്യം നിലനിർത്തി ഇത്രയധികം പുരോഗതി കൈവരിച്ച രാജ്യം വേറെയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മോദിയുടെ ജീവിതം ഇന്ത്യക്കാർക്കെല്ലാം അഭിമാനവും മാതൃകയാണ്. എല്ലാവരും സ്നേഹിക്കുന്ന നേതാവെങ്കിലും മോദി കടുപ്പക്കാരനാണെന്നും ട്രംപ് പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ലഭിച്ച സ്വീകരണം തനിക്ക് ലഭിച്ച മഹത്തായ അംഗീകാരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മോദിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു ട്രംപിൻെറ പ്രസംഗം. മോദിയുടെ ചായവിൽപ്പനയും ജീവിതവും ഹോട്ടൽ ജോലിയും ട്രംപിൻെറ പ്രസംഗത്തിൽ വിഷയങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.