യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തിയേക്കില്ല
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തിയേക്കില്ലെന്ന് റിപ്പോർട്ട്. വിവിധ വക്താക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2024 ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തിലേക്ക് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു.
ജി20 സമ്മേളനത്തിനിടെയാണ് നരേന്ദ്ര മോദി ബൈഡനെ റിപ്പബ്ലിക് ദിനത്തിലേക്ക് ക്ഷണിച്ചത്. അടുത്ത ക്വാഡ് സമ്മേളനം ജനുവരി 27ന് നടത്താനും ഇന്ത്യക്ക് പദ്ധതിയുണ്ടായിരുന്നു. ഇന്ത്യയെ കൂടാതെ ആസ്ട്രേലിയ, ജപ്പാൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
എന്നാൽ, ക്വാഡ് സമ്മേളനത്തിന്റെ തീയതിയും ഇന്ത്യ മാറ്റിയേക്കുമെന്നാണ് സൂചന. നിലവിൽ നിശ്ചയിച്ചിരിക്കുന്ന തീയതി മറ്റ് അംഗങ്ങൾക്ക് സ്വീകാര്യമല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നും ഔദ്യോഗികമായ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
യു.എസ് അംബാസിഡർ എറിക് ഗാർസെറ്റിയാണ് ഇന്ത്യയുടെ റിപബ്ലിക് ദിനപരേഡിലേക്കുള്ള ക്ഷണം ബൈഡൻ അംഗീകരിച്ചുവെന്ന വിവരം പുറത്ത് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.