ലവ് ജിഹാദും സി.എ.എയും ചർച്ച ചെയ്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
text_fieldsന്യൂഡൽഹി: കർഷക സമരവും ലവ് ജിഹാദിെൻറ പേരിലുള്ള അക്രമവും ന്യൂനപക്ഷാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ചർച്ച ചെയ്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. പ്രഥമ ഇന്ത്യാ സന്ദർശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബുധനാഴ്ച ഡൽഹിയിൽ വിവിധ സിവിൽ സൊെസെറ്റി ഗ്രൂപ്പുകളുമായി നടത്തിയ ചർച്ചയിലാണ് മോദി സർക്കാറിനെ അലോസരപ്പെടുത്തുന്ന വിഷയങ്ങൾ ഉയർന്നുവന്നത്.
ജനാധിപത്യ സമൂഹങ്ങളെല്ലാം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യൻ ജനതയും അമേരിക്കൻ ജനതയും മനുഷ്യെൻറ അന്തസ്സിലും അവസര സമത്വത്തിലും നിയമവാഴ്ചയിലും മത സ്വാതന്ത്ര്യത്തിലും ഒരുപോലെ വിശ്വസിക്കുന്നുണ്ട്.അഡ്വ. മനേക ഗുരുസ്വാമി, ഇൻറർഫെയ്ത്ത് ഫൗണ്ടർ ഡോ. ഖ്വാജ ഇഫ്തികാർ അഹ്മദ്, രാമകൃഷ്ണ മിഷൻ, ബഹായ്, സിഖ്, ക്രിസ്ത്യൻ എൻ.ജി.ഒകൾ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
പൗരത്വഭേദഗതി നിയമം, ചില സംസ്ഥാനങ്ങൾ ലവ് ജിഹാദ് തടയാനെന്ന പേരിൽകൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം എന്നിവ സംബന്ധിച്ച ആവലാതികൾ ചർച്ചയിൽ പെങ്കടുത്തവർ ഉന്നയിച്ചു. മാധ്യമപ്രവർത്തകർ അറസ്റ്റിനിരയായതും പെഗസസ് ചാരവൃത്തിക്കിരയായതും കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകർ സമരം തുടരുന്നതും ഉന്നയിക്കപ്പെട്ടു.
എന്നാൽ ചർച്ചെയക്കുറിച്ച് പ്രതികരിക്കാൻ അമേരിക്കൻ എംബസി വിസമ്മതിച്ചു. ൈചനക്ക് അതൃപ്തിയുണ്ടാക്കുന്ന നീക്കത്തിൽ ദലൈലാമയുടെ പ്രതിനിധിയും സിവിൽ െസാസൈറ്റി റൗണ്ട് ടേബ്ൾ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.