യു.എസ് ഇന്ത്യക്ക് 22 ഡ്രോണുകൾ വിൽക്കും
text_fieldsവാഷിങ്ടൺ: തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്താനിരിക്കെ അമേരിക്ക ഇന്ത്യക്ക് 22 വിദൂര നിയന്ത്രിത പൈലറ്റില്ലാ വിമാനം (പ്രിഡേറ്റർ ഗാർഡിയൻ ഡ്രോൺ) വിൽക്കാൻ ധാരണയിലെത്തി. ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് േഡ്രാൺ വിൽപനക്ക് അനുമതി നൽകിയതായാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യ-യു.എസ് പ്രതിരോധ പങ്കാളിത്തത്തിൽ വൻ ദിശാമാറ്റത്തിെൻറ സൂചനയായാണ് 300 കോടി ഡോളറിെൻറ ഇൗ ഇടപാട് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയെ അമേരിക്ക ഏറ്റവും തന്ത്രപ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിക്കുന്നതിെൻറ തെളിവാണ് ഡ്രോൺ കൈമാറ്റമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒബാമ ഭരണകാലത്താണ് ഇന്ത്യയെ പ്രധാന പ്രതിരോധ കൂട്ടാളിയായി അമേരിക്ക അംഗീകരിച്ചത്. അത് കൂടുതൽ പ്രാവർത്തികമാവുകയാണ് പുതിയ കരാറിലൂെട എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയിലെ ജനറൽ ആറ്റോമിക്സ് കമ്പനിയിലായിരിക്കും ഡ്രോണുകൾ നിർമിക്കുക.
ഡ്രോൺ പറക്കും 27 മണിക്കൂർ തുടർച്ചയായി
1.വിദൂര നിയന്ത്രിത പൈലറ്റില്ലാ വിമാനമാണ് പ്രിഡേറ്റർ ഡ്രോൺ
2. യു.എസ് വ്യോമസേനയിൽ എം.ക്യു-9 റീപ്പർ എന്ന് വിളിപ്പേര്
3. പരമാവധി 50000 അടി ഉയരത്തിൽ 27 മണിക്കൂർ തുടർച്ചയായി പറക്കും. ഡ്രോണിലെ ചിറകിൽ വരുത്തിയ പരിഷ്കാരത്തിലൂടെ പ്രിഡേറ്റർ ബി ഇനത്തിൽപ്പെട്ട ഡ്രോണിന് 42 മണിക്കൂർ വരെ പറക്കൽ ശേഷിയുണ്ട്. 1746 കിലോ ഭാരം വഹിക്കും. വീഴ്ചകൾ സ്വയം പരിഹരിക്കുന്ന വിധം മൂന്ന് തലത്തിൽ പ്രവർത്തിക്കുന്ന വിമാനനിയന്ത്രണ സംവിധാനമാണ് ഡ്രോണിെൻറ പ്രത്യേകത. ദൗത്യ സമയത്ത് അനായാസം നിയന്ത്രിക്കാനും കഴിയും.
4. ഏറെനേരത്തെ സൂക്ഷ്മ നിരീക്ഷണം, പര്യവേക്ഷണം, വിപുലമായ ശത്രു സേങ്കത നിരീക്ഷണം എന്നിവക്ക് ഉപയോഗപ്പെടുത്തുന്നു
5.അമേരിക്കൻ വ്യോമസേന, ഹോംലാൻഡ് സെക്യൂരിറ്റി, നാസ, ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് കൂടാതെ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ വ്യോമസേനകളും പ്രിഡേറ്റർ ഡ്രോൺ ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.