യു.എസിലെ വംശീയാധിക്ഷേപം: മോദി പ്രതികരിക്കാത്തതെന്തെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുന ഗാർഗെ.
പ്രസിഡൻറായി ഡോണൾഡ് ട്രംപ് ചുമതലയേറ്റ ശേഷം യു.എസിൽ ഇന്ത്യൻ പൗരൻമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഏതു വിഷയത്തിലും ട്വീറ്റിടുന്ന മോദി ഇക്കാര്യത്തിൽ പ്രതികരിച്ചു കണ്ടില്ല. എന്തുകൊണ്ടാണ്പ്രധാനമന്ത്രിയെന്ന നിലയിൽ പോലും മോദി പ്രസ്താവനയിറക്കാത്തതെന്നും ഗാർഗെ ലോക്സഭയിൽ ഉന്നയിച്ചു. പാർലമെൻറിെൻറ രണ്ടാം ബജറ്റ് സമ്മേളനത്തിെൻറ ആദ്യദിനമായ ഇന്ന് മോദിയും ലോക്സഭയിൽ എത്തിയിരുന്നു.
യു.എസിലെ കാൻസസ് സിറ്റിയിൽ നടന്ന വെടിവെപ്പിൽ ആന്ധ്ര സ്വദേശി ശ്രീനിവാസ് കുച്ചിബോട്ല കൊല്ലപ്പെട്ടിരുന്നു. വാഷിങ്ടണിൽ സിഖുകാരനായ ദീപ്റായ്ക്കും വെടിയേൽക്കുകയും സമാനമായ മറ്റൊരു സംഭവത്തിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രസ്താവനയോ പ്രതികരണമോ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ എതിർപ്പ് മറികന്ന് എച്ച്1 ബി വിസക്കും അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.