Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീഷണികൾ ചെറുക്കാൻ...

ഭീഷണികൾ ചെറുക്കാൻ ഇന്ത്യക്കൊപ്പം യു.എസുണ്ടാവും -മൈക്ക്​ പോംപിയോ

text_fields
bookmark_border
ഭീഷണികൾ ചെറുക്കാൻ ഇന്ത്യക്കൊപ്പം യു.എസുണ്ടാവും -മൈക്ക്​ പോംപിയോ
cancel

ന്യൂഡൽഹി: ചൈന ഉയർത്തുന്ന ഭീഷണികളെ ഇന്ത്യയും ​യു.എസും​ ഒരുമിച്ച്​ ചേർന്ന്​ നേരിടണമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ. സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന ചൈനീസ്​ നടപടികളെ ചെറുത്ത്​ തോൽപിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും പോംപിയോ പറഞ്ഞു. പ്രതിരോധ സെക്രട്ടറി മാർക്ക്​.ടി.എസ്​പറിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്​തമാക്കുന്നതിന്​ വേണ്ടിയുള്ള ചർച്ചകൾക്കായി എത്തിയതായിരുന്നു പോംപിയോ.

ഗാൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യയുടെ സൈനികർക്ക്​ ആദാരാഞ്​ജലി അർപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ ഏതൊരു ശക്​തിയേയും ചെറുത്ത്​ തോൽപിക്കാൻ യു.എസ്​ ഒപ്പമുണ്ടാവുമെന്നും പോംപിയോ പറഞ്ഞു.

പ്രതിരോധരംഗത്തും സുരക്ഷയിലും സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ്​ പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക്​ ടി എസ്​പറും ഇന്ത്യ സന്ദർശനം നടത്തുന്നത്​. ഇരുവരും ഡൽഹിയിലെ യുദ്ധ സ്​മാരകവും സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaPompeoUS-india
News Summary - US Stands With India To Deal With Any Threat: Pompeo On Galwan Clash
Next Story