അഫ്ഗാനിൽ അമേരിക്ക ഏറ്റുവാങ്ങിയത് വൻതിരിച്ചടി –സി.പി.എം, സി.പി.ഐ
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിൽ അമേരിക്ക ഏറ്റുവാങ്ങിയത് കനത്ത തിരിച്ചടിയെന്ന് സി.പി.എമ്മും സി.പി.ഐയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അഷ്റഫ് ഗനി ഭരണകൂടം നിലംപൊത്തിയത് യു.എസും നാറ്റോ സഖ്യകക്ഷികളും സ്ഥാപിച്ച സംവിധാനത്തിെൻറ അവസ്ഥ വെളിവാക്കുന്നു. അമേരിക്കയെ അന്ധമായി പിന്തുടരുന്ന അഫ്ഗാൻ നയമായിരുന്നു കേന്ദ്രസർക്കാറിേൻറത്. ഇതുവഴി മേഖലയിൽ ഒറ്റപ്പെടുന്ന സ്ഥിതിയായി. മുന്നിലുള്ള വഴികൾ ചുരുങ്ങിയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
തൊണ്ണൂറുകളിലെ താലബാൻ ഭരണകൂടത്തിന് തീവ്ര യാഥാസ്ഥിതിക സമീപനമായിരുന്നു. വനിതകൾക്കും കുട്ടികൾക്കും അത് വിനാശകരമായി. വംശീയ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി. താലിബാൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനം വനിതാവകാശത്തിന് അർഹമായ പരിഗണന കൊടുക്കേണ്ടതും വംശീയ ന്യൂനപക്ഷങ്ങളെ അംഗീകരിക്കേണ്ടതും പ്രധാനമാണ്. ഐ.എസ്, അൽ ഖാഇദ തുടങ്ങിയ ഭീകര സംഘങ്ങളുടെ കേന്ദ്രമായി അഫ്ഗാൻ മാറുമോ എന്ന അന്താരാഷ്ട്ര സമൂഹത്തിെൻറ ആശങ്ക യു.എൻ രക്ഷാസമിതി ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.
അഫ്ഗാൻ ജനതക്ക് സമാധാനപരമായ ജീവിതം സാധ്യമാക്കുന്നതിന് മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ചേർന്നു നിന്ന് ഇന്ത്യ പ്രവർത്തിക്കണം. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.