ഇന്ത്യയിലേക്കാണോ? സൂക്ഷിക്കണം, ബലാത്സംഗ സാധ്യത; ഇന്ത്യൻ യാത്രക്ക് അമേരിക്കയുടെ ജാഗ്രത നിർദേശം
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്ക് പോവുന്ന അമേരിക്കൻ പൗരന്മാർ ഉത്കണ്ഠപ്പെടേണ്ട പ്രധാന വിഷയങ്ങളിലൊന്ന് ബലാത്സംഗ സാധ്യതയാണെന്ന് യു.എസ് വിദേശകാര്യ വിഭാഗം. ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഇറക്കിയ പുതിയ മുൻകരുതൽ യാത്ര നിർദേശങ്ങളിലാണ് ബലാത്സംഗപ്പേടി.
ഇന്ത്യയിൽ അതിവേഗം പെരുകുന്ന കുറ്റകൃത്യങ്ങളിലൊന്നായി ഇന്ത്യൻ അധികൃതർ റിപ്പോർട്ട് ചെയ്യുന്നത് ബലാത്സംഗമാണെന്ന് ജാഗ്രത നിർദേശത്തിൽ വിവരിച്ചു. ഭീകരത, വംശീയ സംഘങ്ങളുടെ ഒളിപ്പോര്, മാവോവാദി പ്രശ്നം എന്നിവയുടെ കാര്യത്തിലും ജാഗ്രത വേണം. ജമ്മു-കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. അവിടെ ഭീകരാക്രമണത്തിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.
ഒളിപ്പോരാളി പ്രശ്നമുള്ള വടക്കു കിഴക്കൻ മേഖലകളിലേക്കും യാത്ര വേണ്ട. കിഴക്കൻ മഹാരാഷ്ട്ര, തെലങ്കാനയുടെ വടക്കൻ മേഖല, ഛത്തിസ്ഗഢിെൻറയും ഝാർഖണ്ഡിെൻറയും ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും യാത്ര വേണ്ട. കാരണം, നക്സൽ പ്രശ്നം. യു.എസ്. ഗവൺമെൻറ് ഉദ്യോഗസ്ഥർ അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിലേക്ക് കൊൽക്കത്ത യു.എസ് കോൺസുലേറ്റിെൻറ അനുമതിയില്ലാതെ പോകാൻ പാടില്ല. ഇത്തരമൊരു ജാഗ്രത നിർദേശം നൽകിയതോടെ യു.എസ് പൗരന്മാർക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ 'ലെവൽ 2' വിഭാഗത്തിലായി ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.