കശ്മീർ നേതാക്കളെ മോചിപ്പിക്കണമെന്ന് യു.എസ്; പൗരത്വ നിയമത്തിൽ തുല്യത വേണം
text_fieldsവാഷിങ്ടൺ: ജമ്മു കശ്മീരിൽ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തിൽ എ ല്ലാ വിഭാഗക്കാർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും മധ്യ-ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യ ൂട്ടി അസി. സെക്രട്ടറി ആലീസ് വെൽസ്. വിദേശ നയതന്ത്ര സംഘം നടത്തിയ കശ്മീർ സന്ദർശനം പ്രയോജനകരമായെന്നും ആലീസ് വെൽസ് പറഞ്ഞു.
കശ്മീരിൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുന:സ്ഥാപിച്ചതിൽ സംതൃപ്തിയുണ്ട്. അമേരിക്കയിൽ നിന്നും മറ ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികളുടെ സന്ദർശനം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. സന്ദർശനം ഏറെ പ്രയോജനപ്രദമായെന്നാണ് കരുതുന്നത്. കുറ്റം ചുമത്താതെ തടവിലിട്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണം. നയതന്ത്ര പ്രതിനിധികൾക്ക് കശ്മീരിൽ ഇടപെടാനുള്ള സാഹചര്യമൊരുക്കണമെന്നും അവർ വാഷിങ്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
15 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളാണ് ഈ മാസം ആദ്യം ജമ്മു കശ്മീർ സന്ദർശിച്ചത്. ചില യൂറോപ്യൻ രാജ്യങ്ങൾ സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.
ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് ശേഷം അഞ്ച് മാസത്തിലേറെയായി മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല എം.പി, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവർ ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ തടവിൽ കഴിയുകയാണ്. ഇവരെ എന്ന് മോചിപ്പിക്കും എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത നൽകിയിട്ടില്ല. അനുയോജ്യമായ സമയത്ത് മോചിപ്പിക്കുമെന്ന് മാത്രമാണ് ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറിന്‍റെ മറുപടി.
നിയമത്തിന് കീഴിൽ തുല്യപരിരക്ഷയെന്ന തത്വത്തിനാണ് യു.എസ് പ്രാധാന്യം നൽകുന്നതെന്ന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആലീസ് വെൽസ് പ്രതികരിച്ചു. പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളും രാഷ്ട്രീയ എതിർപ്പുകളും മറ്റും അറിയാൻ സാധിച്ചു. നിയമത്തിന് കീഴിൽ എല്ലാവർക്കും തുല്യ പരിരക്ഷ വേണമെന്ന നിലപാടാണ് യു.എസ് ഉയർത്തിപ്പിടിക്കുന്നത് -വെൽസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.