ഏകാദശി ദിനത്തിൽ വിക്ഷേപിച്ചതിനാലാണ് യു.എസ് ചാന്ദ്രദൗത്യം വിജയിച്ചത് -മുൻ ആർ.എസ്.എസ് പ്രവർത്തകൻ
text_fieldsമുംബൈ: ഏകാദശി ദിനത്തിൽ വിക്ഷേപിച്ചതിനാലാണ് അമേരിക്കക്ക് ബഹിരാകാശ പേടകം ചന്ദ്രനിലെത്തിക്കാൻ സാധിച്ചതെന്ന് ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെ. ഇന്ത്യയുടെ ചന്ദ്രയാൻ -2വിന് ആശയവിനിമയം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മുൻ ആർ.എസ്.എസ് പ്രവർത്തകനായ സംഭാജി.
തങ്ങളുടെ ബഹിരാകാശ പേടകം ചാന്ദ്ര പ്രതലത്തിലേക്ക് അയക്കാൻ അമേരിക്ക 38 തവണ ശ്രമിച്ചുവെങ്കിലും ആ അവസരങ്ങളിലെല്ലാം പരാജയപ്പെട്ടു. ആവർത്തിച്ചുള്ള പരാജയങ്ങളെത്തുടർന്ന് ഇന്ത്യൻ സമ്പ്രദായം അടിസ്ഥാനമാക്കി വിക്ഷേപണം ഒരുക്കാൻ അമേരിക്കൻ ശാസ്ത്രജ്ഞരിലൊരാൾ നിർദേശിച്ചു. ഇതേതുടർന്ന് ഏകാദശി ദിനത്തിൽ അമേരിക്ക നടത്തിയ 39-ാം ശ്രമം വിജയിച്ചു- സോളാപൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംഭാജി ഭിഡെ.
മഹാരാഷ്ട്രയിലെ ശിവപ്രതിസ്ഥാൻ ഹിന്ദുസ്ഥാൻ തലവനാണ് സാംഭാജി ഭിഡെ. 2018 ജനുവരിയിൽ നടന്ന കൊറേഗാവ് -ഭീമ ജാതി കലാപത്തിലെ പ്രതിയായ ഇയാൾ കേസിൽ ഇതുവരെ അറസ്റ്റിലായിട്ടില്ല.. തൻെറ തോട്ടത്തിൽ നിന്ന് മാമ്പഴം കഴിച്ച സ്ത്രീകൾ ആൺമക്കളെ പ്രസവിച്ചതായി ഭിഡെ മുമ്പ് അവകാശപ്പെട്ടിരുന്നു. ഹിന്ദു കലണ്ടർ പ്രകാരം രണ്ട് ചാന്ദ്ര ഘട്ടങ്ങളിൽ പതിനൊന്നാമത്തെ ചാന്ദ്ര ദിനമാണ് ഏകാദശി. ഹിന്ദുമതത്തിലും ജൈനമതത്തിലും ഏകാദശി ആത്മീയ പ്രാധാന്യമുളള ദിനമായി കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.