മതസ്വാതന്ത്ര്യത്തിൽ ഇന്ത്യ സിറിയക്കും ഉത്തരകൊറിയക്കുമൊപ്പമെന്ന് യു.എസ് കമീഷൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയ അതിക്രമങ്ങൾ തുടരുന്നതിനിടെ മുന്നറിയിപ്പുമായി യു.എസ് കമീ ഷൻ. സർക്കാർ ഏജൻസിയായ യുനൈറ്റഡ് സ്റ്റേറ്റ്സ് കമീഷൻ ഓൺ ഇൻറർനാഷനൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ പാകിസ്താ ൻ, ചൈന, ഉത്തരകൊറിയ, സിറിയ, മ്യാൻമർ, റഷ്യ എന്നിവയടക്കമുള്ള 14 രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക ്കുന്നത്.
പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ സ്ഥിതി രൂക്ഷമാക്കിയെന്നും യു.എസ്.സി.ഐ.ആർ.എഫ് കണ്ടെത്തിയിട്ടുണ ്ട്. മതസഹിഷ്ണുതയും മതസ്വാതന്ത്രവും ഉറപ്പുവരുത്തേണ്ട പ്രത്യേക രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെ കമീഷൻ ഉൾപ്പെടുത്തിയിരുന്നത്. ഈ ഗണത്തിൽ 2004നു ശേഷം ആദ്യമായാണ് ഇന്ത്യ ഉൾപ്പെടുന്നത്.
ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യവ്യാപകമായി ആക്രമണങ്ങളും പീഡനങ്ങളും വർധിക്കുകയാണ്. മതസ്വാതന്ത്രം തകർക്കുന്ന നടപടികളിൽ ഇന്ത്യയിലെ സർക്കാർ ഏജൻസികൾക്കും ഒൗദ്യോഗിക വൃത്തങ്ങൾക്കും ഉത്തരവാദിത്വമുണ്ട്.
Countries of Particular Concern in #USCIRFAnnualReport2020: Burma, China, Eritrea, India, Iran, Nigeria, North Korea, Pakistan, Russia, Saudi Arabia, Syria, Tajikistan, Turkmenistan, and Vietnam
— USCIRF (@USCIRF) April 28, 2020
പാർലമെൻറിൽ സ്വാധീനം വർധിപ്പിക്കാനായി രാജ്യത്തുടനീളം പ്രത്യേകിച്ചും മുസ്ലിംകൾക്കെതിരെ മതസ്വാതന്ത്രം തകർക്കുന്ന തരത്തിലുള്ള നയങ്ങൾ ബി.ജെ.പി കൈകൊണ്ടു. കുടിയേറ്റക്കാർക്കെതിരെയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിദ്വേഷപരാമർശവും സി.എ.എ പ്രക്ഷോഭകാരികൾക്കു നേരെയുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ ബിരിയാണിയല്ല, വെടിയുണ്ട കൊടുക്കുമെന്ന പ്രസ്താവനയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഫെബ്രുവരിയിൽ ഡൽഹിയിൽ അരങ്ങേറിയ മുസ്ലിംകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്നും പ്രത്യക്ഷമായി കലാപത്തിൽ പങ്കെടുത്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം യു.എസ്.സി.ഐ.ആർ.എഫ് റിപ്പോർട്ട് ഇന്ത്യ തള്ളിക്കളഞ്ഞു. ‘‘കമീഷൻെറ കണ്ടെത്തലുകൾ ഇന്ത്യ തള്ളിക്കളയുന്നു, ഇത് പക്ഷപാതിത്വമുള്ളതാണ്. പ്രത്യേക ഉദ്ദേശത്തോടെ ഇന്ത്യക്ക് നേരെ പരമാർശങ്ങം നടത്തുന്നത് പുതിയ സംഭവമല്ല. തെറ്റായ അവതരണത്തിൻെറ അങ്ങേയറ്റമാണ് ഇത്’’ -ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.
അന്താരാഷ്ട്ര മതസ്വാതന്ത്ര നിയമത്തിൻെറ അടിസ്ഥാനത്തിൽ 1998ലാണ് അമേരിക്കൻ സർക്കാർ യു.എസ്.സി.ഐ.ആർ.എഫിന് രൂപം കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.