കണ്ണീരിലായ കർഷകരെ കേന്ദ്രം കണ്ണീർ വാതകം പ്രയോഗിച്ച് ബുദ്ധിമുട്ടിക്കുന്നു -ഭൂപീന്ദർ സിംഗ് ഹൂഡ
text_fieldsന്യൂഡൽഹി: കർഷകർക്കെതിരെ ബലപ്രയോഗം നടത്തിയതിനെ അപലപിച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ. വെള്ളിയാഴ്ച കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് കർഷകരെ കൂടുതൽ ദുരിതത്തിലാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
'കർഷകർ സമാധാനപരമായി മാർച്ച് ചെയ്യുകയായിരുന്നു. കണ്ണീരിലായ കർഷകർക്കുനേരെ കേന്ദ്രം കണ്ണീർ വാതകം പ്രയോഗക്കുന്നു. ഈ കാലാവസ്ഥയിൽ ജലപീരങ്കികൾ അപകടകരമാണ്, എന്നിട്ടും അവ ഉപയോഗിച്ചു. കർഷകരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് മാത്രമാണ് പ്രശ്ന പരിഹാരം - ഹൂഡ പറഞ്ഞു.
ഡൽഹിയിലേക്ക് വരുന്ന കർഷകർക്ക് ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം തുടങ്ങി ഏതെങ്കിലും തരത്തിലുള്ള സഹായം നൽകണമന്നും അദ്ദേഹം അഭ്യർഥിച്ചു. അവർ ഒരിക്കലും ഭക്ഷ്യ ക്ഷാമം നേരിടരുത്. കർഷകരുടെ ആവലാതികൾ ശ്രദ്ധിച്ച് പരിഹാരം കാണണമെന്നും ഹൂഡ സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് അഭ്യർത്ഥിച്ചു.
അതേസമയം 'ഡൽഹി ചലോ മാർച്ചി'ന് നേരെ പൊലീസിെൻറ ലാത്തിച്ചാർജ് പ്രയോഗിച്ചിരുന്നു. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ടിക്രി, സിങ്കു അതിർത്തികളിലായിരുന്നു സംഘർഷം.ഡൽഹിയിലെ അതിർത്തിയിൽ മാർച്ചുമായി എത്തിയ കർഷകർക്ക് നേരെ വെള്ളിയാഴ്ച രാവിലെയും പൊലീസിെൻറ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. പ്രായമായ നിരവധി കർഷകർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു.
അതിനിടെ കർഷകരുടെ ഡൽഹി ചലോ മാർച്ചിനെ ഡൽഹിയിലേക്ക് ആം ആദ്മി സ്വാഗതം ചെയ്തിരുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും അവർ അറിയിച്ചിരുന്നു. 'ആം ആദ്മി പാർട്ടി കർഷകരെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങൾ കർഷകരെ പൂർണമായി പരിപാലിക്കുകയും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുകയും ചെയ്യും. ഈ പോരാട്ടത്തിൽ ഞങ്ങൾ കർഷകർക്കൊപ്പം നിൽക്കുന്നു. ജയ് കിസാൻ' -ആപ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.