22 വിമത എം.എൽ.എമാരെ വിട്ടയക്കണം; അമിത് ഷാക്ക് കത്തയച്ച് കമൽ നാഥ്
text_fieldsഭോപ്പാൽ: കോൺഗ്രസിെൻറ 22 വിമത എം.എൽ.എമാരെ വിട്ടയക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക് ക് കത്തയച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ബംഗളൂരുവിലുള്ള എം.എൽ.എമാരെ മോചിപ്പിക്കാൻ ആഭ്യന്തര മന്ത്രിയെന്ന അധികാരം അമിത് ഷാ പ്രയോഗിക്കണമെന്നാണ് ആവശ്യം. ഇതിനായി നാല് പേജുള്ള കത്താണ് അമിത് ഷാക്ക് നൽകിയത്.
ആഭ്യന്തര മന്ത്രിയെന്ന അധികാരം താങ്കൾ പ്രയോഗിക്കണം. 22 കോൺഗ്രസ് എം.എൽ.എമാർക്കും ഭയമില്ലാതെ മധ്യപ്രദേശിെലത്തി നിയമസഭാ നടപടികളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാക്കണമെന്നും കമൽനാഥ് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടിരുന്നു. ഇതോടെ കമൽനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായിരുന്നു. ബി.ജെ.പി ഇവരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.