കിടക്കകൾ കീറി പരിശോധിച്ച പൊലീസ് ഞെട്ടി; പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌കുകള്‍
text_fieldsമുംബൈ: രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ. നിർമാണശാലക്കുള്ളിലും പരിസരത്തും ഉപയോഗിച്ച മാസ്കുകൾ കൂട്ടിയിട്ടിരിക്കുന്നു. തുടർന്ന് മെത്ത നിർമാണശാല പൊലീസ് അടച്ചുപൂട്ടി.
മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെ ജൽഗാവിലെ മഹാരാഷ്ട്ര ിൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്‍റെ (എം.ഐ.ഡി.സി) കുസുംബ ഗ്രാമത്തിലെ സ്ഥലത്ത് പ്രവർത്തിക്കുന്ന മഹാരാഷ്ട്ര മാട്രസ്സ് സെന്‍ററിലാണ് രഹസ്യവിവരം ലഭിച്ചതിെന തുടർന്ന് പൊലീസ് പരിശോധന നടത്തിയത്. വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഈ മെത്ത നിർമാണശാലയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കാതെ ഉപേക്ഷിച്ച മാസ്‌കുകളാണ് ഇവിടെ കിടക്ക നിര്‍മാണത്തിന് ഉപയോഗിക്കന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
ഫാക്ടറി ഉടമ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡിഷണല്‍ പൊലീസ് സുപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു. ഇവിടെ നിന്ന് പിടിച്ചെടുത്ത ഉപയോഗിച്ച മാസ്കുകൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊലീസ് നശിപ്പിച്ചു. റാക്കറ്റിലെ ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ചന്ദ്രകാന്ത് ഗവാലി വ്യക്തമാക്കി.
കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ഇന്ത്യയിൽ മാസ്‌ക് ഇപയോഗവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ പ്രതിദിനം 1.5 കോടി മാസ്‌കുകളാണ് രാജ്യത്ത് ഉൽപാദിപ്പിച്ചിരുന്നത്. ഇന്നത് വർധിച്ചിട്ടുണ്ട്. അതേസമയം, ഉപയോഗിച്ച മാസ്‌കുകളുടെ നിര്‍മാര്‍ജനം ഇന്ത്യയില്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 2020 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ രാജ്യത്തെ കോവിഡനുബന്ധ മാലിന്യങ്ങള്‍ 18,000 ടണ്‍ കടന്നതായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്ക്. ഇതില്‍ മാസ്‌കുകളും കൈയുറകളും പെടും. രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്നത് ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വീണ്ടും കൂടാനിടയാക്കുമെന്ന ജാഗ്രത നിർദേശവും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.