സ്ഥിരം മോഷ്ടാക്കളെ പിടികൂടാൻ വേഷപ്രച്ഛന്നരായി മുംബൈ പൊലീസ്
text_fieldsജനുവരി 31ന് മലാഡിലെ 60 വയസ്സുള്ള സ്ത്രീയുടെ ഫ്ളാറ്റിൽ നിന്ന് സ്വർണ്ണം, വജ്രം, ടി. വി, 21 ലക്ഷം രൂപ എന്നിവ കവർച്ച ചെയ്തതിന് സ്ഥിരം മോഷ്ടാക്കളായ അഞ്ച് പേരെ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സെക്യൂരിറ്റി ജീവനക്കാരൻ ഇല്ലാത്തതിനാൽ പകൽ സമയത്താണ് സംഘം കെട്ടിടത്തിൽ കവർച്ച നടത്തിയത്. നാലാം നിലയിലെത്തിയ പ്രതികൾ വാതിൽ തകർത്ത് അകത്താരുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കവർച്ച നടത്തി ടാക്സിയിൽ മടങ്ങുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ടാക്‌സി ഉടമയായ ഒന്നാം പ്രതിയെ പൊലീസ് കണ്ടെത്തി.
പ്രതികൾ സ്ഥിരം കുറ്റവാളികൾ ആയതിനാൽ കണ്ടെത്തൽ പ്രയാസകരമാകുമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അന്വേഷണ സംഘത്തിന് വേഷപ്രച്ഛന്നരാകേണ്ടി വന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവർ, ഹോട്ടൽ മാനേജർ, തൊഴിലാളി, ദമ്പതികൾ എന്നിങ്ങനെ വേഷപ്പകർച്ച നടത്തേണ്ടി വന്നെന്ന് സീനിയർ ഇൻസ്പെക്ടർ ധനഞ്ജയ് ലിഗഡെ പറഞ്ഞു. പ്രതികളിൽ നിന്നും 11.54 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ മുതലുകൾ കണ്ടെടുത്തിട്ടുണ്ട്. ഭിവണ്ടി, ഘട്‌കോപ്പർ, മാൻഖുർദ്, ഭയന്ദർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.