ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു
text_fieldsമുംബൈ: വിഖ്യാത സംഗീതജഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അടിയന്തരമായി വൈദ്യ സഹായം തേടിയെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു. 1991ൽ പത്മശ്രീയും 2006ൽ പത്മഭൂഷണും 2018ൽ പത്മ വിഭൂഷനും സമ്മാനിച്ച് രാജ്യം ആദരിച്ച സംഗീത പ്രതിഭയാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാൻ.
2019 ൽ പക്ഷാഘാതമുണ്ടാകുകയും ശരീരത്തിന്‍റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. 1931 ൽ ഉത്തർപ്രദേശിലെ ബദാഉനിൽ മികച്ച സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. പിതാവ് ഉസ്താദ് വാരിസ് ഹുസൈൻ ഖാനിൽ നിന്നായിരുന്നു ആദ്യ സംഗീത പഠനം.
ഗുലാം മുസ്തഫ ഖാന്‍റെ നിര്യാണത്തിൽ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ, വിഖ്യാത ഗായിക ലത മങ്കേഷ്കർ തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.