കർണാടകയിലെ മലയാളിത്തിളക്കം; യു.ടി ഖാദറും കെ.ജെ. ജോർജും എൻ.എ. ഹാരിസും ജയിച്ചു
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ, വിജയം കൊയ്‌തവരിൽ മലയാളി വേരുകളുള്ള മൂന്നുപേരും. കെ.ജെ. ജോര്‍ജ്, യു.ടി. ഖാദര്‍, എൻ.എ. ഹാരിസ് എന്നിവരാണ് ജയിച്ചുകയറിയത്. കെ.ജെ. ജോര്‍ജും യു.ടി. ഖാദറും മുന്‍ മന്ത്രിമാരാണ്.
സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍നിന്നാണ് ജോര്‍ജ് ജയിച്ചത്. ബി.ജെ.പിയുടെ പത്മനാഭ റെഡ്ഡിയെ അരലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് വീണ്ടും നിയമസഭയിലെത്തുന്നത്. കോട്ടയത്തെ ചിങ്ങവനത്തുനിന്ന് കര്‍ണാടകയിലെ കുടകിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ്. ഇരുപതാം വയസ്സില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കര്‍ണാടക ആഭ്യന്തര മന്ത്രി പദവിവരെ വഹിച്ചു. 2018ല്‍ കുമാരസ്വാമി മന്ത്രിസഭയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്.
സര്‍വജ്ഞനഗറില്‍നിന്ന് ഇത് ആറാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. കാസര്‍കോട് കുടുംബ വേരുകളുള്ള യു.ടി. ഖാദര്‍ ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തിൽനിന്നാണ് ജയിച്ചത്. 22,977 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ സതീഷ് കുമ്പാളയെയാണ് തോൽപിച്ചത്. തുടർച്ചയായ അഞ്ചാം ജയമാണിത്. ശാന്തി നഗറിൽനിന്നാണ് എൻ.എ. ഹാരിസ് ജയിച്ചത്. ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മലയാളിയുമായ കെ. മത്തായി ഈ സീറ്റില്‍ മൂന്നാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.