ദക്ഷിണ കന്നടയിൽ കോൺഗ്രസിന് ഒരേയൊരു ഖാദർ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ എട്ട് മണ്ഡലങ്ങളിൽ ഏഴിലും ബി.ജെ.പി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥികളിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി ഖാദർ(മംഗളൂരു)മാത്രമാണ് വിജയം കണ്ടത്.ബി.ജെ.പിയിലെ സന്തോഷ് റൈയെയാണ് ഖാദർ പരാജയപ്പെടുത്തിയത്.
ബണ്ട്വാൾ മണ്ഡലത്തിൽ എട്ടാം തവണ ജനവിധി തേടിയ ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈയുടെ പരാജയം കോൺഗ്രസ്സിന് കനത്ത ആഘാതവും സംഘ്പരിവാറിനും മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനും ആഘോഷവുമായി.ബി.ജെ.പിയുടെ രാജേഷ് നായിക്കാണ് റൈയെ പരാജയപ്പെടുത്തിയത്.
മംഗളൂരു സൗത്തിൽ ജെ.ആർ.ലോബോ എം.എൽ.എ(കോൺഗ്രസ്)ബി.ജെ.പിയിലെ വേദവ്യാസ് കാമത്തിനോട് തോറ്റു.മംഗളൂരു നോർത്തിൽ ബി.എ.മുഹ് യുദ്ദീൻ ബാവ എം.എൽ.എ(കോൺഗ്രസ്)യെ ഭാരത് ഷെട്ടി(ബി.ജെ.പി)പരാജയപ്പെടുത്തി. മൂഡബിദ്രിയിൽ മുൻമന്ത്രി അഭയചന്ദ്ര ജയിൻ(കോൺ.)എം.എൽ.എയെ ഉമാനാഥ് കൊട്ട്യൻ(ബി.ജെ.പി),പുത്തൂരിൽ ബി.ജെ.പി ജില്ല പ്രസിഡണ്ട് സഞ്ജീവ് മടന്തൂർ കോൺഗ്രസ്സിലെ ശകുന്തള എ.ഷെട്ടി എം.എൽ.എ,ബെൽത്തങ്ങാടിയിൽ ബി.ജെ.പിയുടെ ഹരീഷ് പൂഞ്ച കോൺഗ്രസ്സിലെ വസന്ത ബങ്കര എം.എൽ.എ എന്നിങ്ങിനെ പരാജയപ്പെടുത്തി.
സുള്ള്യ സംവരണ മണ്ഡലം എസ്.അങ്കാറ(ബി.ജെ.പി)നിലനിറുത്തി.കോൺഗ്രസ്സിലെ ഡോ.രഘുവാണ് പരാജിതൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏഴും ബി.ജെ.പിക്ക് ഏക സീറ്റുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.