ഉത്തരാഖണ്ഡിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
text_fieldsന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരാധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കൾ വെള്ളിയാഴ്ച സംസ്ഥാനത്ത് പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുത്തു. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്.
പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും. കോൺഗ്രസിനെ കടന്നാക്രമിക്കുന്നതായിരുന്നു പൊതുയോഗത്തിൽ മോദിയുടെ പ്രസംഗം. എല്ലാവരുടെയും വികസനമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.എന്നാൽ, എല്ലാവരെയും വിഭജിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക എന്നതിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നു. അതിനിടെ, കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ തെരഞ്ഞടുപ്പ് കമീഷൻ ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി. മാതൃകാപെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്, ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുള്ള ആം ആദ്മി പാർട്ടി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വീട്ടിലും 300 യൂനിറ്റ് സൗജന്യ വൈദ്യുതി, അരി, ഗോതമ്പ്, കരിമ്പ് എന്നിവയുടെ പുതുക്കിയ മിനിമം താങ്ങുവില തുടങ്ങിയവ ആം ആദ്മി പാർട്ടി പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.