Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡിലെ...

ഉത്തരാഖണ്ഡിലെ കാട്ടുതീ; ആ ചിത്രങ്ങൾ വ്യാജം

text_fields
bookmark_border
utharakand-fire
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീയുമായി ബന്ധപ്പെട്ട്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന്​   ഫോറസ്​റ്റ് ചീഫ്​ കൺസർവേറ്റർ​​ പരാഗ്​ മദൂക്കർ ദാക്​തേ . ഇതുമായി ബന്ധപ്പെട്ട്​ പഴയ ചിത്രങ്ങളാണ്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി. കാട്ടുതീയുണ്ടായ കുറച്ച്​ സംഭവങ്ങൾ മാത്രമാണ്​ ഈ വർഷം ഉത്തരാഖണ്ഡിൽ റിപ്പോർട്ട്​ ചെയ്​തതെന്നും ദാക്​തേ അറിയിച്ചു.

ഉത്തരാഖണ്ഡിൽ വലിയ കാട്ടുതീ ഉണ്ടായിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ദക്ഷിണേന്ത്യയിൽ നിന്നും മറ്റ്​ രാജ്യങ്ങളിൽ നിന്നുമുള്ളതാണ്​. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡി​​െൻറ ഭാഗമായ ഗാർവാൽ ഹിമാലയത്തിൽ മഴയുണ്ടായിരുന്നതായും ​അദ്ദേഹം പറഞ്ഞു.

നേരത്തെ ഉത്തരാഖണ്ഡിൽ 2019ലും 2020ലും ഉണ്ടായ കാട്ടുതീ സംബന്ധിച്ച കണക്കുകൾ താരതമ്യം ചെയ്​ത്​ ബോളിവുഡ്​ നടൻ രൺദീപ്​ ഹൂഡ രംഗത്തെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ കാട്ടുതീയെ ആസ്​ട്രേലിയ, ആമസോൺ എന്നിവിടങ്ങളിലുണ്ടായ സംഭവവുമായി താരതമ്യം ചെയ്യരു​െതന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest fireutharakandmalayalam newsindia news
News Summary - Utharakhand forest fire-India news
Next Story