എസ്.പി–ബി.എസ്.പി കെണിയില്‍ നിന്ന് പുറത്തുകടന്നാല്‍ ഉത്തര്‍പ്രദേശിനെ ഉത്തമപ്രദേശമാക്കാം –മോദി
text_fieldsമഹോബ (യു.പി): സമാജ്വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും കെണിയില്‍നിന്ന് പുറത്തുവന്ന് ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ ഉത്തര്‍പ്രദേശ് ജനതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. അഴിമതി രഹിത ഭരണം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് മഹോബയിലെ ബുന്ദേല്‍ഖണ്ഡില്‍ സംഘടിപ്പിച്ച മഹാ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. യു.പിയില്‍ ഒരുപാട് രാഷ്ട്രീയക്കളികള്‍ നടന്നുകഴിഞ്ഞു. കളത്തിലിറങ്ങാന്‍ ആഗ്രഹിച്ചവരൊക്കെ ഇറങ്ങി. നേടാനുള്ളവരൊക്കെ നേടി. ചിലപ്പോള്‍ എസ്.പി, മറ്റു ചിലപ്പോള്‍ ബി.എസ്.പി. അവര്‍ക്ക് നേട്ടങ്ങളുണ്ടായി. എന്നാല്‍, നിങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശിനെ ഉത്തമപ്രദേശ് ആക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എസ്.പിയുടെയും ബി.എസ്.പിയുടെയും കെണിയില്‍നിന്ന് പുറത്തുകടക്കണം -മോദി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷം മാറിമാറി സംസ്ഥാനം ഭരിച്ച എസ.്പിയും ബി.എസ്.പിയും പരസ്പരം അഴിമതികള്‍ മറച്ചുവെക്കുന്നതില്‍ ഒറ്റക്കെട്ടാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇരുകൂട്ടരും പരസ്പരം അഴിമതി ആരോപണം ഉന്നയിക്കും. എന്നാല്‍, അധികാരത്തിലത്തെിയാല്‍ ഒന്നും ചെയ്യില്ല.
കേന്ദ്രത്തില്‍ തന്‍െറ സര്‍ക്കാറിന്‍െറ രണ്ടര വര്‍ഷത്തെ ഭരണത്തില്‍ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ളെന്ന് മോദി പറഞ്ഞു. സത്യസന്ധരായ ഉദ്യോഗസ്ഥരും തൊഴിലാളികളും രാജ്യത്തുണ്ട്. എന്നാല്‍, അവരെ ശക്തിപ്പെടുത്തണം. ഉത്തര്‍പ്രദേശില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതിക്ക് അവസാനം കുറിച്ചേ മതിയാകൂ. സംസ്ഥാനത്തെ യുവജനങ്ങളാണ് ഭാവി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.