യു.പി ബി.ജെ.പി എം.എൽ.എക്കെതിരെ ബലാൽസംഗ കേസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ ബലാൽസംഗ കേസ്. 40കാരി നൽകിയ പരാതിയുെട അടിസ്ഥാനത്തിലാണ് ബഹോദി എം.എൽ.എയായ ത്രിപാഠിക്കെതിരെ കേസെടുത്തിരിക്കുന്നത്. എം.എൽ.എയുടെ കുടുംബാംഗങ്ങളായ ആറ് പേരും കേസിൽ പ്രതികളാണ്. ത്രിപാഠിയുടെ ബന്ധുവിനെതിരായാണ് യുവതി ആദ്യം പരാതി നൽകിയത്. പിന്നീട് എം.എൽ.എക്കെതിരെയും പരാതി നൽകുകയായിരുന്നു.
എം.എൽ.എയുടെ ബന്ധുവായ സന്ദീപ് തിവാരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി ആദ്യം നൽകിയ പരാതി. പീന്നീട് എം.എൽ.എക്കെതിരെയും മറ്റ് കുടുംബാംഗങ്ങൾക്കെതിരെയും സമാന ആരോപണം ഉന്നയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി രാം ബദൻ സിങ് പറഞ്ഞു.
2017ൽ എം.എൽ.എയും കുടുംബാംഗങ്ങളും ഹോട്ടൽ മുറിയിൽ വെച്ച് തന്നെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തിമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.