ഉത്തർപ്രദേശിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsലഖ്‌നോ: ഉത്തർപ്രദേശിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ക്ലാസ് മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അലിഗഞ്ച് ബ്രാഞ്ചിലെ സിറ്റി മോണ്ടിസോറി സ്‌കൂളിലെ വിദ്യാർഥിയായ അതിഫ് സിദ്ദിഖിയാണ് മരണപ്പെട്ടത്.
ബോധരഹിതനായ കുട്ടിയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിരവധി തവണ സി.പി.ആർ നൽകിയട്ടും ബോധം വരാത്തതിനെ തുടർന്ന് ലാറി കാർഡിയോളജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
"ക്ലാസിലിരിക്കെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു, തുടർന്ന് ബോധരഹിതനായി. സ്കൂൾ അധികൃതർ കുട്ടിയെ ലാറി ആശുപത്രിയിൽ എത്തിച്ചു, അവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്. മരണകാരണം കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്." -എ.ഡി.സി.പി അഭിജിത്ത്.ആർ.ശങ്കർ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.