മുസഫർനഗർ കലാപം: ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്നു
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കൾ പ്രതികളായ മുസഫര്‍നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ പിൻവലിക്കുന്നു. പൊതുജന താല്പര്യ പ്രകാരം കേസ് പിന്‍വലിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥിെൻറ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ സഞ്ജീവ് ബല്യാൺ, എം.പി ബര്‍തേന്ദ്ര സിങ്, എം.എൽ.എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം, ഷാംലി എന്നിവര്‍ പ്രതികളായ കേസാണ് പിന്‍വലിക്കുന്നത്. 2013 ആഗസ്റ്റ് 31ന് രജിസ്റ്റർ ചെയ്ത കേസിലെ 13 കാര്യങ്ങളെക്കുറിച്ച് വിശദീകരണം നല്കാന് മജിസ്ട്രേറ്റിനോട് സംസ്ഥാന നിയമവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2013ൽ നടന്ന കലാപത്തിൽ 63 പേർ കൊല്ലപ്പെടുകയും 40,000ത്തില്പരം ആളുകൾ നാടുവിട്ട് പോവുകയും ചെയ്തിരുന്നു.
2013 ആഗസ്റ്റ് 31ന് സാധ്വി പ്രാചി മഹാപഞ്ചായത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറെപ്പട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.