എസ്.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയായി; ശിവ്പാൽ യാദവിനും സീറ്റ്
text_fieldsലക്നൗ: ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിനുള്ള സമാജ്വാദി പാർട്ടിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. പിതാവ് മുലായം സിങ് യാദവ് നൽകിയ പട്ടികയിൽ ഭൂരിഭാഗവും അഖിലേഷ് യാദവ് അംഗീകരിച്ചു. 191പേരുടെ സ്ഥാനാർഥി പട്ടികയിൽ അഖിലേഷ് എതിർത്ത പിതൃസേഹാദരൻ ശിവ്പാൽ യാദവിനും സീറ്റ് നൽകിയിട്ടുണ്ട്. ജസ്വന്ത് നഗറിൽ നിന്ന് ശിവ്പാൽ യാദവ് തെരഞ്ഞെടുപ്പിനെ നേരിടും.
കോൺഗ്രസുമായി സംഖ്യമുണ്ടാക്കിയാണ് സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 403 സീറ്റുള്ള ഉത്തർപ്രദേശിൽ ഏഴു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. 300 സീറ്റുകളിലാണ് സമാജ്വാദി പാർട്ടി മത്സരിക്കുക. ബാക്കി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ആദ്യമൂന്ന് ഘട്ട മത്സരങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്.
കഴിഞ്ഞ മാസം മുലായം സിങ് പുറത്തുവിട്ട സ്ഥാനാർഥി പട്ടികയെ അഖിലേഷ് എതിർത്തിരുന്നു. സമാന്തര പട്ടികയും ഇറക്കി. ഇതോെട എസ്.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയും അഖിലേഷിനേയും രാംഗോപാൽ യാദവിനെയും മുലായം സിങ് പാർട്ടിയിൽ നിന്ന് പറത്താക്കുകയും ചെയ്തു. 15 മണിക്കൂറിന് ശേഷംതിരിച്ചെടുത്തെങ്കിലും പ്രത്യേക ദേശീയ കൺവെൻഷൻ വിളിച്ച് അഖിലേഷ് പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കുകയായിരുന്നു.
പിന്നീട് പാർട്ടി ചിഹ്നത്തിന് വേണ്ടിയുള്ള തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അഖിലേഷിന് അനുവദിച്ചതോടെ മുലായം സഹകരണപാതയിലേക്ക് വരികയായിരുന്നു. ഇതോടെ ചുരുക്കിയ സ്ഥാനാർഥി പട്ടിക അഖിലേഷിന് സമർപ്പിച്ച് പാർട്ടി പിളരാതിരിക്കാൻ മുലായം ശ്രമിച്ചു. അതുവരെ ശിവ്പാൽ യാദവിനെ ശക്തമായി എതിർത്തിരുന്ന അഖിലേഷ് സമവായത്തിന് വഴങ്ങി ശിവ്പാലിനെ ഉൾക്കൊള്ളിക്കാനും തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.