യു.പി: യോഗി ഭരണത്തിൽ 3026 പൊലീസ് ഏറ്റുമുട്ടൽ; 78 മരണം
text_fieldsയു.പി ചീഫ് സെക്രട്ടറി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ല മജിസ്ട്രേറ്റുമാർ ക്ക് അയച്ച കത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സർക്കാർ നേട്ടമായി എടുത്തുകാട്ടി
ല ഖ്നോ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യ 16 മാസത്തിനിടെ ഉത്തർപ്ര ദേശിൽ 3026 പൊലീസ് ഏറ്റുമുട്ടലുകളിൽ 78 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 2017 മാർച്ചിന ും 2018 ജൂലൈക്കുമിടയിലാണ് ഇത്രയുംപേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
യു.പി ചീഫ് സെക്രട്ടറി അനൂപ്ചന്ദ്ര പാണ്ഡേ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ല മജിസ്ട്രേറ്റുമാർക്ക് അയച്ച കത്തിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സർക്കാർ നേട്ടമായി എടുത്തുകാട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് 3026 ഏറ്റുമുട്ടലുകളിൽ 838 ക്രമിനലുകൾക്ക് പരിക്കേറ്റതായും 7043 പേരെ അറസ്റ്റ് ചെയ്തതായും കത്തിൽ പറയുന്നു. സർക്കാറിെൻറ നേട്ടങ്ങളുടെ കൂട്ടത്തിലാണ് ഇൗ കാര്യം പറയുന്നത്.
ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ െഎക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പല ഏറ്റുമുട്ടലുകളിലും ദരിദ്രരായ മുസ്ലിംകളാണ് കൊല്ലപ്പെട്ടതെന്നും ഇതുസംബന്ധിച്ച് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് അവർ സർക്കാറിന് കത്തയച്ചു. എന്നാൽ, ഒരു പ്രതികരണവും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് യു.എൻ ഒാഫിസ് വ്യക്തമാക്കി.
യു.പിയിൽ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ സി.ബി.െഎയുടെേയാ പ്രത്യേക സംഘത്തിെൻറയോ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി വിശദമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.