ജീവനക്കാർക്ക് ആറു മാസം സമരവിലക്കുമായി യു.പി സർക്കാർ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറു മാസത്തേക്ക് സമരവിലക്ക്. നിരോധനം ലംഘിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. കർഷകസമരം നടക്കുന്നതിനിടെ എസ്മ (അവശ്യ സേവന പരിപാലന നിയമം) പ്രകാരമാണ് യോഗി സർക്കാർ നടപടി.
സർക്കാർ വകുപ്പുകൾക്കും കോർപറേഷനുകൾക്കും സംസ്ഥാന സർക്കാറിനു കീഴിലുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ദേവേശ് ചതുർവേദിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
പഞ്ചാബിലും ഹരിയാനയിലുമായി നടക്കുന്ന കർഷകസമരം യു.പിയിലേക്കും വ്യാപിക്കാനിടയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് നീക്കം. കഴിഞ്ഞ വർഷവും ആറു മാസം സമരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്നായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.